നീറ്റ് മാതൃകയിൽ എൻജിനീയറിങ്ങിലും പ്രവേശനപരീക്ഷക്ക് കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നടപ്പാക്കിയ ഏകീകൃത പ്രവേശന പരീക്ഷ രീതി (നീറ്റ്) എൻജിനീയറിങ് കോഴ്സുകൾക്കും നടപ്പാക്കാൻ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിെൻറ നിർദേശം. നീറ്റ് നടപ്പാക്കിയതോടെ മെഡിക്കൽ പ്രവേശനം സുതാര്യമായതായും അഴിമതിയടക്കം ഇല്ലാതാക്കാനായെന്നും തിങ്കളാഴ്ച നടന്ന ആരോഗ്യ മന്ത്രാലയത്തിലെയും മാനവശേഷി വികസന മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
ഇൗ പശ്ചാത്തലത്തിലാണ് എൻജിനീയറിങ്ങിലും ഉടൻ ഏകീകൃത രീതി കൊണ്ടുവരാൻ മന്ത്രാലയം ആവശ്യപ്പെട്ടത്. നിലവിൽ എൻജിനീയറിങ്ങിൽ ജെ.ഇ.ഇക്ക് പുറമേ, സംസ്ഥാനങ്ങളും കോളജുകളും നടത്തുന്ന പ്രവേശന പരീക്ഷകളാണുള്ളത്. കൂടാതെ, 12ാം ക്ലാസിലെ മാർക്ക് അനുസരിച്ചും പ്രവേശനം നൽകുന്നുണ്ട്. നീറ്റിൽ 50 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് മെഡിക്കൽ കോഴ്സുകളിൽ പ്രവേശിക്കാം. ഇതേ രീതി എൻജിനീയറിങ്ങിലും തുടരണമെന്നാണ് കേന്ദ്രം ഒാൾ ഇന്ത്യ കൗൺസിൽ േഫാർ ടെക്നിക്കൽ എജുക്കേഷൻ കമീഷന് (എ.െഎ.സി.ടി.ഇ) നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് 3,600 എൻജിനീയറിങ് സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നീറ്റ് മാതൃക നടപ്പാക്കണമെന്ന് എ.െഎ.സി.ടി.ഇയോട് മാനവശേഷി വികസന മന്ത്രാലയം നേരത്തേയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തമിഴ്നാടും പശ്ചിമ ബംഗാളും എതിർത്തതിെനത്തുടർന്ന് ചർച്ച വേണ്ടത്ര മുേന്നാട്ട് പോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.