സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബരബസുകൾക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനം പൊതുഗതാഗതമേഖലയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിനെയടക്കം ബാധിക്കുന്ന നീക്കം നേരേത്ത തുടങ്ങിയിരുെന്നങ്കിലും സംസ്ഥാനം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ അവഗണിച്ചാണ് മാർച്ച് 11ന് അസാധാരണ വിജ്ഞാപനം പുറത്തിറക്കിയത്.
അംഗീകൃത ടൂർ ഓപറേറ്റർമാർക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്താൽ രാജ്യത്ത് എവിടെയും ബസ് ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ ഓടിക്കാമെന്നതാണ് പ്രത്യേകത. വാഹന നിർമാണ കമ്പനികൾക്കും ആഡംബര ബസുകൾ സ്വന്തമായുള്ള കുത്തകകൾക്ക് റോഡുകൾ തുറന്ന് കൊടുക്കുന്നതാണ് വിജ്ഞാപനം.
നിലവിൽ ഒാരോ സംസ്ഥാനങ്ങളിലും പ്രത്യേക അനുമതി വേണമെന്നതായിരുന്നു വ്യവസ്ഥ. ഇതാണ് ഒഴിവാക്കിയത്. ഉപരിതല ഗതാഗത മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ അപേക്ഷിച്ചാൽ അംഗീകൃത ടൂർ ഓപറേറ്റർമാർക്കെല്ലാം പെർമിറ്റ് ലഭിക്കും. 23 സീറ്റിൽ കൂടുതലുള്ള എ.സി ബസിന് മൂന്നുലക്ഷം രൂപയും നോൺ എ.സിക്ക് രണ്ടുലക്ഷം രൂപയും വാർഷിക പെർമിറ്റ് ഫീസ് നൽകണം. 10 മുതൽ 23 വരെയുള്ള സീറ്റുകളുള്ള എ.സി വാഹനങ്ങൾക്ക് 75,000 രൂപയും നോൺ എ.സിക്ക് അരലക്ഷം രൂപയും നൽകണം. പെർമിറ്റ് വിതരണത്തിലൂടെ ലഭിക്കുന്ന തുക ജി.എസ്.ടി മാതൃകയിൽ സംസ്ഥാനങ്ങൾക്ക് വീതംെവക്കുകയാണ് ചെയ്യുക.
അന്തർസംസ്ഥാനപാതകളിൽ കെ.എസ്.ആർ.ടി.സിക്കുള്ള ആധിപത്യം നഷ്ടമാകുമെന്നതാണ് മറ്റൊരു പ്രശ്നം. പോയൻറുകൾ തോറും യാത്രക്കാരെ കയറ്റുന്നതും പ്രത്യേകം ടിക്കറ്റ് നൽകുന്നതും സ്റ്റേജ് ക്യാരേജ് നിയമത്തിെൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിൽ കേസെടുക്കുന്നത്. എന്നാൽ ഒാൾ ഇന്ത്യ പെർമിറ്റിെൻറ പേരിൽ സ്വകാര്യ ബസുകൾക്ക് ഇത് മറികടക്കാം.
20ന് ദേശവ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേന്ദസർക്കാർ ഉത്തരവിനെതിരെ മാർച്ച് 20ന് ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ഒാൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) ഭാരവാഹികൾ അറിയിച്ചു. വാഹനഗതാഗതരംഗം കുത്തകകൾ ൈകയടക്കുന്നതോടെ യാത്രക്കൂലിയിൽ വൻവർധന ഉണ്ടാകുമെന്നും ഓട്ടോ-ടാക്സി വ്യവസായത്തെയും ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.