തൊഴിൽ നിയമങ്ങളിലും മാറ്റം; കമ്പനികൾക്ക് മുൻകൂർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാം
text_fieldsന്യൂഡൽഹി: തൊഴിലാളി സംഘടനകളുടെ എതിർപ്പുുകൾക്കിടെ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുന്ന ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ ബില്ല് അവതരിപ്പിച്ചത്.
ബിൽ പ്രകാരം 300 പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനോ പിരിച്ചു വിടുന്നതിനോ കമ്പനികൾക്ക് സർക്കാറിന്‍റെ മുൻകൂർ അനുമതി ആവശ്യമില്ല. നേരത്തെ 100ൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. 60 ദിവസത്തെ മുൻകൂർ നോട്ടീസില്ലാതെ നടത്തുന്ന തൊഴിൽ സമരങ്ങൾക്കും ബിൽ പ്രകാരം വിലക്കുണ്ട്.
2019ൽ ഇതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. അത് പിൻവലിച്ചാണ് പുതിയ ബിൽ കൊണ്ടു വരുന്നത്. തൊഴിലാളി വിരുദ്ധനയങ്ങളാണ് ബില്ലിലുള്ളതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. എന്നാൽ, ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി മധ്യ-ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനാണ് ബിൽ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.