Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂരിപക്ഷം തെളിയിക്കാൻ...

ഭൂരിപക്ഷം തെളിയിക്കാൻ തയാർ -കമൽനാഥ്​

text_fields
bookmark_border
kamalnath
cancel

ഭോപ്പാൽ: മധ്യപ്രദേശ്​ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്ന്​ മുഖ്യമന്ത്രി കമൽനാഥ്​. സർക്കാറിന്​ ഭൂര ിപക്ഷമില്ലെന്ന്​ കാണിച്ച്​ പ്രതിപക്ഷം ഗവർണർ ആനന്ദിബെൻ പാട്ടീലിന്​ കത്ത്​ നൽകിയ പശ്ചാത്തലത്തിലാണ്​ കമൽനാഥിൻ െറ പ്രതികരണം. സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണ്​. കഴിഞ്ഞ അഞ്ച്​ മാസത്തിനുള്ളിൽ നാല്​ തവണയെങ്കിലും ഭൂരിപക ്ഷം തെളിയിച്ചതാണ്​. അത്​ വീണ്ടും ചെയ്യണമെന്നാണ്​ അവരുടെ ആവശ്യം. സർക്കാറിനെ അട്ടിമറിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന്​ ഭൂരിപക്ഷമില്ലെന്ന്​ കാണിച്ച്​ പ്രതിപക്ഷം ഗവർണർ ആനന്ദിബെൻ പാട്ടീലിന്​ കത്ത്​ നൽകിയിരുന്നു. സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ബി.ജെ.പി കത്തിൽ ആവശ്യപ്പെട്ടു. കമൽനാഥ് സർക്കാറിനെ പിന്തുണക്കുന്ന കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയാറായി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ്​ ഗോപാൽ ഭാർഗവ് അവകാശപ്പെട്ടു. ഈ എം.എൽ.എമാർ പാർട്ടി വിടുന്നതോടെ സർക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടമാകുമെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിൽ ബി.​​ജെ.​​പി​​യുമായുള്ള ഇ​​ഞ്ചോ​​ടി​​ഞ്ച്​ പോ​​രാ​​ട്ട​​ത്തിനൊടുവിലാണ് ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെ അട്ടിമറിച്ച് കോ​​ൺ​​ഗ്ര​​സ് അധികാരം പിടിച്ചത്. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 114 സീറ്റും ബി.ജെ.പിക്ക് 109 സീറ്റുമാണ് ഉള്ളത്. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രർക്ക് നാലും സീറ്റുകൾ ലഭിച്ചു. കോ​​ൺ​​ഗ്ര​​സ് സർക്കാറിന് ബി.എസ്.പിയും എസ്.പിയും പിന്തുണ നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshkamalnathmalayalam newsmadhyapradesh CM
News Summary - Govt is ready for floor test said Madhyapradesh CM Kamalnath -india news
Next Story