കന്നുകാലി വിൽപനനിയന്ത്രണം നീക്കി
text_fieldsന്യൂഡൽഹി: കാലിച്ചന്തയിൽ കശാപ്പിന് കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും തടയുന്ന നിയമഭേദഗതി നീക്കത്തിൽ കേന്ദ്രസർക്കാറിെൻറ തിരുത്തൽ. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനത്തിൽ ‘കശാപ്പ്’ എന്ന പ്രയോഗം തന്നെ ഒഴിവാക്കി. ഇത്തരത്തിൽ ചട്ടത്തിൽ വരുത്തിയ ഭേദഗതി നിയമമന്ത്രാലയം അംഗീകരിച്ചു. ഏറെ ഒച്ചപ്പാടുകൾക്കും കോടതി ഇടപെടലിനും ശേഷമാണ് ഇൗ പിന്മാറ്റം.
കഴിഞ്ഞ മേയിലാണ് പരിസ്ഥിതി മന്ത്രാലയം കാലിവിൽപന നിയന്ത്രിച്ച് വിജ്ഞാപനം ഇറക്കിയത്. കശാപ്പിനു വിൽക്കാനല്ല കാലിയെ കൊണ്ടുവന്നിരിക്കുന്നതെന്ന് ചന്തയിൽ എഴുതിക്കൊടുക്കണം എന്നായിരുന്നു അതിലെ വ്യവസ്ഥ. വാങ്ങുന്നയാൾ അറവിനായി വിൽക്കാനും പാടില്ല.
ഇതോടെ കാലിവിൽപനതന്നെ നിരോധിച്ച അവസ്ഥയായി. കേന്ദ്രത്തിന് ഇക്കാര്യത്തിലുള്ള അധികാരം കേരളം അടക്കം പല സംസ്ഥാനങ്ങളും ചോദ്യം ചെയ്തു. സർക്കാറിെൻറ വിവാദ ഉത്തരവിനെതിരെ കർഷകരും രംഗത്തിറങ്ങി. നിരോധനഉത്തരവ് സുപ്രീംകോടതി വിലക്കി. തുടർന്ന് സംസ്ഥാനങ്ങളിൽ നിന്ന് അഭിപ്രായം തേടി. അതുപ്രകാരമുള്ള തിരുത്തലാണ് ഇപ്പോൾ നടത്തുന്നത്.
അസുഖം പിടിച്ചതോ ഇളംപ്രായത്തിലുള്ളതോ ആയ കാലികളെ കാലിച്ചന്തയിൽ വിൽക്കരുതെന്ന ചട്ടമാണ് ഇനി വരുന്നത്. ചന്തയിൽ എത്തിക്കുേമ്പാഴോ യാത്രക്കിടയിലോ പ്രസവിച്ചേക്കാവുന്ന കാലികളെയും ചന്തയിൽ കൊണ്ടുവരരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.