കോവിഡ് ഭീതി: യു.പിയിൽ 11,000 തടവുകാർക്ക് എട്ട് ആഴ്ചത്തെ പരോൾ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ വിവിധ ജയിലുകളിൽ കഴിയുന്ന 11,000 തടവുകാർക്ക് എട്ട് ആഴ്ചത്തേക്ക് പരോൾ അനുവദിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. ജയിലുകളിൽ കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിനാണ് നടപടി.
ഏഴു വർഷത്തിൽ താഴെ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പരോൾ അനുവദിക്കുക. തടവുകാരെ തിങ്കളാഴ്ച മുതൽ വിട്ടയക്കുമെന്ന് ഡി.ജി.പി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിൽ തിരിച്ചെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ 1,000 ബസ് സർവിസുകൾ അനുവദിച്ചിരുന്നു. സംസ്ഥാനത്തിന്റെ അതിർത്തികളിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും നൽകാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നു.
ഉത്തർപ്രദേശിൽ 45 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 11 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.