പ്ലാസ്മതെറാപ്പിയെ കോവിഡ് ചികിത്സയിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: പ്ലാസ്മ തെറാപ്പിയെ കോവിഡ് ചികിത്സയിൽ നിന്ന് ഒഴിവാക്കി. കേന്ദ്രസർക്കാർ നിയമിച്ച ടാസ്ക്ഫോഴ്സാണ് കോവിഡ് ചികിത്സ സമ്പ്രദായത്തിൽ മാറ്റം വരുത്തിയത്. കോവിഡ് രോഗബാധയുടെ തുടക്കത്തിൽ പ്ലാസ്മ തെറാപ്പി നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
കോവിഡിെൻറ ആദ്യഘട്ടങ്ങളിൽ രോഗികളിൽ ഫലപ്രദമായ ചികിത്സ രീതിയായി പ്ലാസ്മ തെറാപ്പിയെ പരിഗണിച്ചിരുന്നു. രോഗം ഗുരുതരമാകാതിരിക്കുന്നതിന് പ്ലാസ്മ തെറാപ്പി സഹായിക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങളിൽ പ്ലാസ്മ തെറാപ്പി കോവിഡ് രോഗികളിൽ ഗുണഫലമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്താനായില്ലെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഐ.സി.എം.ആർ ടാസ്ക്ഫോഴ്സിെൻറ യോഗത്തിൽ പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു. ശാസ്ത്രീയമല്ലാത്ത പ്ലാസ്മതെറാപ്പി അപകടം ക്ഷണിച്ച് വരുത്തുമെന്ന് കേന്ദ്രസർക്കാറിെൻറ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന് അയച്ച കത്തിൽ ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തിയെ കുറിച്ച് പഠനങ്ങൾ നടന്നിട്ടില്ലെന്നും കത്തിൽ ഇവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.