സർക്കാർ സ്കൂളുകളുടെ വിജയവഴി പഠിക്കാൻ കർണാടക മന്ത്രിയും സംഘവും കേരളത്തിലേക്ക്
text_fieldsബംഗളൂരു: സർക്കാർ സ്കൂളുകളുടെ വിജയവഴികളെ കുറിച്ച് പഠിക്കാൻ കർണാടക വിദ്യാഭ്യ ാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കേരളവും ഡൽഹിയും സന്ദർശിക്കും. സർക്കാർ സ്കൂളു കളുടെ അടിസ്ഥാന സൗകര്യം, പ്രവർത്തന രീതി, അധ്യാപക നിയമനം, കെട്ടിടങ്ങളുെട അറ്റകു റ്റപ്പണി, പദ്ധതികൾ തുടങ്ങിയവയെ കുറിച്ച് നേരിട്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം.
രണ്ടാഴ്ചക്കകം ഇരു സംസ്ഥാനങ്ങളും വിദഗ്ധ സംഘം സന്ദർശിക്കുമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. നേരത്തെ ചെറുകിട വ്യവസായ മന്ത്രിയായിരുന്ന എസ്.ആർ. ശ്രീനിവാസിന് മൂന്നുദിവസം മുമ്പാണ് പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിെൻറ ചുമതല നൽകിയത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബി.എസ്.പിയുടെ എൻ. മഹേഷ് രാജിവെച്ചതോടെ എട്ടുമാസത്തോളം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയായിരുന്നു വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
ഡൽഹിയിലെ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനരീതിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി കുമാരസ്വാമി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പൊതുവിദ്യാലയങ്ങളുടെ നിലവാരമുയർത്താൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇൗ അധ്യയന വർഷത്തിൽ പല സർക്കാർ സ്കൂളുകളിലും ഒരു വിദ്യാർഥി പോലും പ്രവേശനം നേടാതിരുന്നതോടെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു.
സർക്കാർ സ്കൂളുകളോ എയ്ഡഡ് സ്കൂളുകളോ നിലവിലുള്ള പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം തേടുന്നത് തടയുന്നതാണ് ഭേദഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.