Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​മൃതി ഇറാനിയെ...

സ്​മൃതി ഇറാനിയെ ഭീഷണിപ്പെടുത്തി; ഡീനും പ്രതാപനും മാപ്പ്​ പറയണമെന്ന്​ അമിത്​ ഷാ

text_fields
bookmark_border
deen-smruthi-and-prathapan
cancel

ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ്​ എം.പിമാരായ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും മാപ്പ്​ പറയണമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഉന്നാവ്​ പീഡന വിഷയവുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്​ച സ്​മൃതി ഇറാനി ലോക്​സഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും ഭീഷണിപ്പെടുത്തിയെന്നാണ്​ ആരോപണം.

ഇരുവർക്കുമെതിരായ വിഷയം പ്രഹ്​ലാദ്​ ജോഷിയാണ്​ ലോക്​സഭയിൽ അവതരിപ്പിച്ചത്​. ഇതേതുടർന്നാണ്​ ഇരുവരും മാപ്പ്​ പറയണമെന്ന്​ അമിത്​ ഷാ ആവശ്യമുന്നയിച്ചത്​. ഇതേ ആവശ്യം​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ആവശ്യ​​െപ്പട്ടിട്ടുണ്ട്​.

എന്നാൽ, മാപ്പ്​ പറയില്ലെന്നുംഭയപ്പെടുത്താൻ നോ​ക്കരുതെന്നും കോൺഗ്രസ്​ പ്രതികരിച്ചു. പാർലമ​െൻറ്​ ചട്ടങ്ങൾ പാലിക്കാൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന്​ സ്​പീക്കർ വ്യക്തമാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssmriti iranitn prathapanmalayalam newsindia newsdeen kuryakkose
News Summary - Govt seeks apology from Congress MPs for behaviour towards Smriti Irani -india news
Next Story