Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2025 4:07 PMUpdated On
date_range 26 Feb 2025 4:07 PMകേസുകൾക്ക് 10 വർഷത്തിനിടെ കേന്ദ്ര സർക്കാർ ചെലവഴിച്ചത് 406 കോടി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കോടതിയിലെ കേസുകൾക്ക് മാത്രമായി 10 വർഷത്തിനിടെ കേന്ദ്ര സർക്കാർ ചെലവഴിച്ചത് 400 കോടിയിലേറെ രൂപ. 2014-15 മുതൽ 2023-24 സാമ്പത്തിക വർഷം വരെയുള്ള കണക്കാണിതെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചു.
2023-24ൽ 66 കോടി ചെലവിട്ടു. 2014-15ൽ ചെലവ് 26.64 കോടിയായിരുന്നു. 2015-16 വർഷം 37.43 കോടിയായി ഉയർന്നു.
രാജ്യത്തെ കോടതികളിലുള്ള ഏഴു ലക്ഷം കേസുകളിൽ കേന്ദ്ര സർക്കാർ കക്ഷിയാണെന്ന് നേരത്തേ നിയമമന്ത്രി അർജുൻ റാം മേഘ്വാൾ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽ 1.9 ലക്ഷം കേസുകളിൽ ധനമന്ത്രാലയമാണ് കക്ഷി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story