വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് പരിശോധിക്കാൻ കുതിരപ്പുറത്തെത്തി അധ്യാപകൻ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ നർല ഗ്രാമത്തിൽ അധ്യാപകൻ വിദ്യാർഥികളെ തേടി വീടുകളിലേക്ക് കുതിരപ്പുറത്തേറി എത്തിയത് കൗതുകമായി. വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്ക് വർധിച്ചതിനെ തുടർന്നാണ് അധ്യാപകനായ ഹർനം ജംവാൽ ഇത്തരത്തിൽ ഇറങ്ങിപ്പുറപ്പെട്ടത്.
കുട്ടികളുടെ വീടുകളിലേക്ക് നേരിട്ടെത്തി കാര്യം അന്വേഷിക്കുകയും വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം മാതാപിതാക്കൾക്കിടയിൽ ബോധവത്കരിക്കുകയുമാണ് ദേശീയ അധ്യാപക അവാർഡ് ജേതാവായ ഇദ്ദേഹം. കുതിരപ്പുറത്ത് ഇരുന്ന് ലൗഡ്സ്പീക്കറിൽ വിളിച്ച് പറഞ്ഞ് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചതിനാൽ ഏറെ പേർ താൻ പറയുന്നത് ശ്രദ്ധിച്ചെന്ന് ഹർനം പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് തൻെറ പേരിലെ ഭൂമി സ്കൂളിലെ കളിസ്ഥലത്തിനും അടുക്കളത്തോട്ടത്തിനുമായി വിട്ടുനൽകിയ അധ്യാപകനാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മികച്ച സേവനത്തിന് അദ്ദേഹം തെഹ്സിൽദർ ഖവാസ് പുരസ്കാരം നേടിയിരുന്നു. കൂടാതെ, കോവിഡ് വ്യാപനം പിടിമുറുക്കിയ നാളുകളിൽ തൻെറ സ്വന്തം വാഹനം ആംബുലൻസ് ആയി ഉപയോഗിക്കാൻ ജില്ല ഭരണകൂടത്തിന് വിട്ടുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.