ഛത്തിസ്ഗഢിൽ പശുമൂത്രം സർക്കാർ വാങ്ങും; ലിറ്ററിന് നാലു രൂപ
text_fieldsറായ് പുർ: കീടനാശിനിയും ജൈവവളവും നിർമിക്കാൻ ഛത്തിസ്ഗഢ് സർക്കാർ ലിറ്ററിന് നാലുരൂപ നിരക്കിൽ പശുവിന്റെ മൂത്രം വാങ്ങുന്നു. അഞ്ചുലിറ്റർ പശുമൂത്രം വിറ്റാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ ഔദ്യോഗിക വസതിയിൽ പദ്ധതി ഉദ്ഘാടനംചെയ്തത്.
കിലോഗ്രാമിന് രണ്ടുരൂപ നിരക്കിൽ പശുവിന്റെ ചാണകം ശേഖരിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ രണ്ടു വർഷം മുമ്പ് തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ പദ്ധതി. കന്നുകാലി വളർത്തുന്നവരിൽനിന്നും കർഷകരിൽനിന്നുമാണ് ചാണകം വാങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പറഞ്ഞു. ചാണകം വാങ്ങിയതിലൂടെ രണ്ടുവർഷത്തിനിടെ 300 കോടിയിലേറെ രൂപയാണ് ബാങ്ക് അക്കൗണ്ട് മുഖേന നൽകിയത്. കന്നുകാലികളെ വളർത്തുന്നവർക്ക് വരുമാനമുണ്ടാകുമ്പോൾ ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൈവവളമുണ്ടാക്കാനാണ് ചാണകം ശഖരിക്കുന്നത്. ഈ പദ്ധതി വൻ വിജയമായതോടെയാണ് പശുവിന്റെ മൂത്രവും വാങ്ങാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.