പ്രതാപൻ, ഹൈബി, ആരിഫ്, ഡീൻ ഉൾപ്പെടെ 13 എം.പിമാർക്ക് താക്കീത്
text_fieldsന്യൂഡൽഹി: തുടർച്ചയായ എട്ടാം ദിവസവും സ്തംഭനം തുടരുന്ന േലാക്സഭയിൽ കടലാസുകളും പ്ലക്കാഡുകളും കീറിയെറിഞ്ഞ 13 പ്രതിപക്ഷ എം.പിമാർക്ക് സ്പീക്കറുടെ താക്കീത്. രോഷം പ്രകടിപ്പിച്ച ലോക്സഭ സ്പീക്കർ കുറ്റകൃത്യം ആവർത്തിക്കുന്നവരെ ലോക്സഭയുടെ കാലാവധി തീരും വരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, 10 ലോക്സഭ എം.പിമാർക്കെതിരെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തി.
കേരളത്തിൽനിന്നുള്ള നാല് എം.പിമാരടക്കം 13 പേരെ സ്പീക്കർ ചേംബറിൽ വിളിച്ചുവരുത്തിയാണ് താക്കീത് നൽകിയത്. കേരള എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഇൗഡൻ, എ.എം. ആരിഫ്, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമെ ഗുർജീത് സിങ് ഒാജ്ല, മണിക്കം ടാഗോർ, ദീപക് ബൈജ്, ജോതി മണി എന്നീ എം.പിമാരും താക്കീതുനൽകിയവരിൽപെടും.
അജണ്ടകളും മറ്റു സഭാ േരഖകളുമാണ് എം.പിമാർ കീറിയെറിഞ്ഞത്. പെഗസസ് ചാരവൃത്തിക്കെതിരെ പിടിച്ച പ്ലക്കാഡുകളും പോസ്റ്ററുകളും ചിലർ കീറിയെറിഞ്ഞു. കേരളനിയമസഭയിൽ നടന്നതുപോലെ പാർലമെൻറിൽ അനുവദിക്കില്ലെന്ന് പറഞ്ഞ സ്പീക്കർ ബുധനാഴ്ച പുറപ്പെടുവിച്ച വിധി ഒാർമിപ്പിച്ചു. എന്നാൽ, ഇവരടക്കമുള്ള 10 എം.പിമാരെ സസ്പെൻഡ് ചെയ്യണമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.