എന്തിനാണ് സർക്കാർ ആ വിവരം മറച്ചുവെച്ചത്? ചോദ്യവുമായി മരിച്ചവരുടെ ബന്ധുക്കൾ
text_fieldsചണ്ഡിഗഢ്: ഉറ്റവരുടെ മരണവിവരം അറിഞ്ഞിട്ടും എന്താണ് സർക്കാർ തങ്ങളോട് ആ വിവരം പറയാതിരുന്നത് എന്ന ചോദ്യവുമായി ഇറാഖിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. നാലു വർഷം കഴിഞ്ഞ് ഇടിത്തീപോലുള്ള ഒരു വാർത്തയാണ് തങ്ങളെ തേടിയെത്തിയതെന്ന് അമൃത്സറിൽനിന്നുള്ള സർവൺ പറഞ്ഞു. ഇയാളുടെ 31 വയസ്സുള്ള സഹോദരൻ നിഷാനും കൊല്ലപ്പെട്ട 39 ഇന്ത്യക്കാരിൽപെടും.
ഉറ്റവരെ കാണാതായ സംഭവത്തിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ 12 തവണ കണ്ടുവെന്നും അപ്പോഴെല്ലാം അവർ ജീവനോടെയുണ്ടെന്നാണ് പറഞ്ഞതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് അവെരക്കുറിച്ച് കൃത്യമായ വിവരമില്ല എന്നായിരുന്നു അധികാരികൾ പറയേണ്ടിയിരുന്നത്. അതിന് പകരം അവർ വ്യാജ പ്രസ്താവന ഇറക്കുകയായിരുന്നു. ഇത് സർക്കാറിെൻറ വൻ പരാജയമാണ്. കേരളത്തിൽനിന്നുള്ള നഴ്സുമാരെ രക്ഷിച്ച സർക്കാർ എന്തുകൊണ്ടാണ് മറ്റുള്ളവരുടെ കാര്യത്തിൽ പരാജയപ്പെട്ടത് -അദ്ദേഹം തുടർന്നു.
27 വയസ്സുള്ള സഹോദരൻ മഞ്ജീന്ദർ സിങ്ങിനെ നഷ്ടപ്പെട്ട ഗുർപീന്ദർ കൗറും സമാനമായ ചോദ്യമാണ് ഉന്നയിച്ചത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് അവർ പറഞ്ഞു. തങ്ങളോട് നേരിട്ട് വിവരം പറയാൻപോലും ആരുമെത്തിയില്ല. ടെലിവിഷൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാറിൽനിന്ന് വ്യാജ ഉറപ്പുകളാണ് തങ്ങൾക്ക് കിട്ടിയതെന്ന് ധർമീന്ദർ കുമാറിെൻറ സഹോദരി ഡിംപ്ൾജീത് കൗർ പറഞ്ഞു. തങ്ങളുടെ എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞിരിക്കുകയാണ്. ഗുർദാസ്പുർ ജില്ലക്കാരനായ കുമാർ കുടുംബം പോറ്റാനായി 2014ലാണ് ഇറാഖിലേക്ക് പോയത്. മതിയായ ഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ േജാലിയും വേണമെന്നും മരിച്ചവരുടെ ചില ബന്ധുക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.