'രാജ്യസഭയെ ജനാധിപത്യ മ്യൂസിയമാക്കി' ഏകപക്ഷീയമായി ബില്ലുകൾ പാസാക്കുന്നതിനെതിരെ ശിവസേന എം.പി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ഏകപക്ഷീയമായി ബില്ലുകൾ പാസാക്കുന്നതിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി. ജനാധിപത്യത്തിെൻറ ക്ഷേത്രത്തെ ജനാധിപത്യത്തിെൻറതന്നെ മ്യൂസിയമാക്കി മാറ്റിയെന്നും അവർ കുറ്റപ്പെടുത്തി.
'ബില്ലുകൾ ഓർഡിനൻസുകളിലൂടെ അവതരിപ്പിക്കുന്നു. വിശദമായ ചർച്ചയോ വോട്ടെടുപ്പോ ഇല്ലാതെയും സെലക്ഷൻ കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നു. പ്രതിപക്ഷത്തിെൻറ ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒമ്പത് ബില്ലുകൾ പാസാക്കി. നാെള അവ തൊഴിൽ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിെൻറ ക്ഷേത്രം മുതൽ ജനാധിപത്യത്തിെൻറ മ്യൂസിയം വരെ?' പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.
വിവാദമായ കാർഷിക ബില്ലുകൾ ഉൾപ്പെടെ രാജ്യസഭയിൽ പ്രതിപക്ഷത്തിെൻറ എതിർപ്പിനെ വകവെക്കാതെ ബി.െജ.പി ഭരണകൂടം ഏകപക്ഷീയമായി പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയും ലോക്സഭയും പ്രതിപക്ഷത്തിെൻറ എതിർപ്പിനെ തുടർന്ന് തടസപ്പെട്ടു. രാജ്യസഭയിലെ കാർഷിക ബില്ലിനെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ടു എം.പിമാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം േലാക്സഭയും ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.