Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിട്ടീഷുകാർ പോലും...

ബ്രിട്ടീഷുകാർ പോലും ഇന്ത്യൻ കർഷകരുടെ മുന്നിൽ പിടിച്ചുനിന്നിട്ടില്ല, പിന്നെ ആരാണീ നരേന്ദ്രമോദി -രാഹുൽ

text_fields
bookmark_border
Govt will have to withdraw farm laws
cancel

ജയ്​പുർ: ബ്രിട്ടീഷുകാർ പോലും ഇന്ത്യൻ കർഷകരുടെ മുന്നിൽ പിടിച്ചുനിന്നിട്ടില്ലെന്നും പിന്നെ ആരാണീ നരേന്ദ്രമോദിയെന്നും രാഹുൽ ഗാന്ധി. കർഷക ബില്ലുകൾ കേന്ദ്രത്തിന് പിൻവലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്​ഥാനിലെ ഗംഗാധർ ജില്ലയിലെ പദംപുർ ടൗണിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ 40 ശതമാനം ആളുകളും ചെയ്യുന്ന പ്രവർത്തിയാണ്​ കൃഷി. ഭാരതമാതാവിന്‍റെ ജോലിയാണത്​. അവരാണ്​ രാജ്യത്തെ കോടിക്കണക്കിന്​ മനുഷ്യർക്ക്​ ആഹാരം തരുന്നത്​. കർഷക പ്രക്ഷോഭം രാജ്യത്താകമാനം പടരുമെന്നും ഇത്​ ഒരു വിഭാഗത്തിന്‍റെ മാത്രം പോരാട്ടമല്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികളുടേയും കച്ചവടക്കാരുടേയും കലാകാരന്മാരുടേയും പാവപ്പെട്ടവരുടേയും പണക്കാരുടേയുമൊക്കെ പോരാട്ടമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawRahul Gandhi
Next Story