മുസഫർനഗർ കലാപത്തിലെ 18 കേസുകൾ പിൻവലിക്കുന്നു
text_fieldsമുസഫർനഗർ: 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട 18 കേസുകൾ പിൻവലിക്കാൻ യു.പി സർ ക്കാർ തീരുമാനിച്ചു. യു.പിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ. സിങ് മുസഫർനഗർ ജില്ല മ ജിസ്ട്രേറ്റായ രാജീവ് ശർമക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.
സർക്കാറിൽനിന്ന ുള്ള നിർദേശം അനുസരിച്ച് ജില്ല അധികൃതർ കേസ് പിൻവലിക്കാനുള്ള അനുമതി തേടി കോടതി യെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു. െഎ.പി.സിയിലെ സുപ്രധാന വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത കേസുകളാണിവ. മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 125 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ തേടിയിരുന്നു. ഇതിൽ കേസുകൾ പിൻവലിക്കുന്നതിെൻറ സാധ്യതയും ആരാഞ്ഞിരുന്നുവെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അമിത് കുമാർ പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ നിരവധി നേതാക്കൾ ഇൗ കേസുകളിൽ ഉൾെപ്പട്ടിട്ടുണ്ട്. എം.പിമാരായ സഞ്ജീവ് ബല്യാൺ, ഭാരതേന്ദ്ര സിങ്, എം.എൽ.എമാരായ സംഗീത് സോം, ഉമേഷ് മലിക്ക് തുടങ്ങിയവർ ഇതിൽപെടും. പുറമെ, യു.പി മന്ത്രി സുരേഷ് റാണ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി എന്നിവർക്കെതിരിലും കേസുകൾ ഉണ്ട്. എന്നാൽ, പിൻവലിക്കാൻ നിർദേശം നൽകിയ കേസുകളിൽ ഇവരുടെ പേരുകളില്ലെന്നാണ് സൂചന.
2013 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടന്ന കലാപത്തിൽ 60 പേർ കൊല്ലപ്പെടുകയും 40,000ത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു. കലാപകേസുകൾ അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സേനയെ യു.പി സർക്കാർ നിയോഗിച്ചിരുന്നു. ഇതിൽ 175 കേസുകളിൽ എസ്.െഎ.ടി കുറ്റപത്രം സമർപ്പിച്ചു.
6869 പേർക്കെതിരിൽ കേസ് എടുക്കുകയും 1480 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തെളിവില്ലെന്ന കാരണത്താൽ 54 കേസുകളിലെ 418 പേരെ വെറുതെ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.