മുസഫർനഗർ കലാപം: കൂടുതൽ കേസുകൾ പിൻവലിക്കാൻ യോഗി സർക്കാർ
text_fieldsമുസഫർനഗർ (യു.പി): മുസഫർനഗറിൽ 60 പേരുടെ മരണത്തിനും 40,000ത്തോളം പേർ ഭവനരഹിതരാകാനും ഇടയാക്കിയ 2013ലെ വർഗീയ കലാപത്തിൽ അവശേഷിക്കുന്ന കേസുകളും പിൻവലിക്കാൻ യോഗി സർക്കാർ. നാലു കേസുകൾകൂടി പിൻവലിക്കുന്നതിന് കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ മുസഫർനഗർ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി.
നേരത്തേ 76 കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബി.ജെ.പി എം.എൽ.എ സംഗീത് സോം, കേന്ദ്രമന്ത്രി സഞ്ജീവ്കുമാർ ബൽയൻ, സംസ്ഥാന മന്ത്രി സുരേഷ് റാണ, മറ്റു ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ ഉൾപ്പെട്ട കേസുകളും പിൻവലിക്കാൻ തീരുമാനിച്ചവയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.