സി.ബി.ഐക്കും ഇ.ഡിക്കും മകനെ വലിയ ഇഷ്ടമാണ്; ഇടക്കിടക്ക് വരും - ഡി.കെയുടെ അമ്മ
text_fieldsബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിെൻറയും സഹോദരൻ ഡി.കെ. സുരേഷിെൻറയും ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തിയതിന് പിന്നാലെ പ്രതികരണവുമായി അമ്മ ഗൗരമ്മ.
'സി.ബി.ഐക്കും ഇൻകം ടാക്സുകാർക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റുകാർക്കും എെൻറ മകനെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അവർ വീണ്ടും വീണ്ടും വരും. അവർ ആവശ്യമുള്ളിടത്തെല്ലാം തിരയട്ടെ, ഒന്നും കിട്ടാൻപോകുന്നില്ല. അവർ മകനെ അറസ്റ്റുചെയ്യട്ടെ'-ഗൗരമ്മ പ്രതികരിച്ചു.
അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു സി.ബി.ഐ പരിശോധന. വീട്ടിലും ബിസിനസ് സ്ഥാപനങ്ങളിലും തുടങ്ങി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 14 കേന്ദ്രളിലാണ് സി.ബി.ഐ സംഘമെത്തിയത്. കർണാടകയിലെ ഒമ്പത് സ്ഥലങ്ങളിലും ഡൽഹിയിലെ നാല് സ്ഥലങ്ങളിലും മുംബൈയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്.
എന്നാൽ സി.ബി.ഐ റെയ്ഡിനെ കോൺഗ്രസ് അപലപിച്ചു. രാഷ്ട്രീയ വിദ്വേഷമാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കത്തിന് പിന്നിൽ. ഭയപ്പെടുത്താനുള്ള തന്ത്രമാണിത്. മോദി-യെദിയൂരപ്പ സംഘത്തിെൻറ ഗൂഢാലോചനയാണ് റെയ്ഡിലൂടെ സി.ബി.ഐ എന്ന പാവ നടപ്പാക്കിയതെന്നും ഇതുകൊണ്ടൊന്നും തങ്ങളെ തടയാൻ സാധിക്കില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
യെദിയൂരപ്പ സർക്കാറിെൻറ അഴിമതിയെ സി.ബി.ഐ വെളിച്ചത്തുകൊണ്ടുവരണം. റെയ്ഡ് രാജ് അവരുടെ കുടില തന്ത്രം മാത്രമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അഴിമതി നിരോധന നിയമപ്രകാരം ഡി.കെ. ശിവകുമാറിനെമതിരെ അന്വേഷണം നടത്താൻ 2019 സെപ്റ്റംബർ 25നാണ് സി.ബി.ഐക്ക് കർണാടക സർക്കാർ അനുമതി നൽകിയത്. കള്ളപ്പണം വെളിപ്പിക്കുന്നതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയും ഡി.കെ. ശിവകുമാറിണെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കേസിെൻറ തുടക്കം. ക്രമവിരുദ്ധമായ സ്വത്ത് ശേഖരണക്കുറ്റം ചുമത്തി ഡി.കെ. ശിവകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.