ജോലി ലഭിച്ചില്ല; ചായക്കട തുറന്ന് ബിരുദധാരിയായ പെൺകുട്ടി
text_fieldsപട്ന: തൊഴിലില്ലാഴ്മ മൂലം രാജ്യത്തെ യുവതലമുറ കഷ്ടപ്പാടിലാണ്. മികച്ച വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും അനുയോജ്യമായ ജോലികൾ ലഭ്യമാകാത്തതിൽ അവർ നിരാശയിലാണ്. അത്തരത്തിൽ സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ചായക്കട തുടങ്ങാൻ നിർബന്ധിതയായ ഒരു യുവതിയുടെ കഥയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.
പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടിയാണ് ജോലി ലഭിക്കാത്തതിനെ തുടർന്ന് ചായക്കട തുടങ്ങിയത്. 2019-ൽ ബിരുദം ലഭിച്ചെങ്കിലും ജോലി ലഭിക്കാത്തതിനെ തുടർന്ന് മറ്റുവഴികൾ കണ്ടെത്താമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പട്നയിലെ വിമൻസ് കോളജിന് സമീപം ചായക്കട തുടങ്ങാൻ പ്രിയങ്ക തീരുമാനിച്ചത്.
ചോക്ലേറ്റ് ചായ, പാൻ ചായ എന്നിങ്ങനെ വ്യത്യസ്തയിനം ചായകളും ചായക്കടയിൽ പ്രിയങ്ക ഒരുക്കിയിട്ടുണ്ട്. എം.ബി.എ ചായ്‌വാല എന്നറിയപ്പെടുന്ന പ്രഫുൽ ബില്ലൂരിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. "നിരവധി ചായ്‌വാലകളുണ്ട്. അപ്പോൾ എന്തുകൊണ്ട് തനിക്കൊരു ചായ്‌വാലി ആയിക്കൂടാ"- പ്രിയങ്ക ചോദിച്ചു.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ഒരു ജോലി ലഭിക്കാത്തിനെ തുടർന്ന് ചായക്കട തുടങ്ങിയ യുവതിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.