'ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടി, അല്ലെങ്കിൽ അഞ്ച് കോടി'- മകനും മരുമകൾക്കുമെതിരെ മാതാപിതാക്കളുടെ വിചിത്ര പരാതി
text_fieldsഹരിദ്വാർ: മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി രംഗത്തെത്തുകയാണ് ഹരിദ്വാറിലെ എസ്.ആർ. പ്രസാദും ഭാര്യയും. മകനും മരുമകളും ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് പേരക്കുട്ടിയെ നൽകണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ പരാതി. പരാതിയുമായി ഇവർ കോടതിയെ സമീപിച്ചെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
'ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും പ്രശ്നമില്ല, ഞങ്ങൾക്ക് ഒരു പേരക്കുട്ടിയെ ആണ് വേണ്ടത്' -എസ്.ആർ. പ്രസാദ് പറയുന്നു. പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയിൽ 2016ലാണ് മകന്റെ വിവാഹം നടത്തിയത്. മകന്റെ പഠനത്തിനും ഭവന നിര്‍മ്മാണത്തിനുമായി ഒരുപാട് പണം ചെലവഴിച്ചു. അതുമൂലം ഇപ്പോൾ സാമ്പത്തികമായും പേരക്കുട്ടി ഇല്ലാത്തത് മൂലം വ്യക്തിപരമായും തങ്ങൾ തകർന്നിരിക്കുകയാണ്. അതിനാൽ മകനും മരുമകളും 2.5 കോടി വീതം നഷ്ടപരിഹാരമായി നൽകണമെന്നാണ് പ്രസാദും ഭാര്യയും ആവശ്യപ്പെടുന്നത്.
കൈയിലുള്ള പണം മുഴുവൻ മകനു നൽകി. പഠനത്തിനും പരിശീലനത്തിനുമായി അവനെ അമേരിക്കയിൽ അയച്ചതിന് ഒരുപാട് പണം ചെലവായി. ഇപ്പോൾ എന്റെ കൈയിൽ പണം ഇല്ല. വീട് നിര്‍മ്മിക്കാനായി ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇപ്പോൾ സാമ്പത്തികമായും വ്യക്തിപരമായും ഞങ്ങൾ തകർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ മകനും മരുമകളും ചേർന്ന് ഒരു പേരക്കുട്ടിയെ നൽകണം. അതിന് സാധിക്കുന്നില്ലെങ്കിൽ 2.5 കോടി വീതം തരണം' -പ്രസാദ് പറയുന്നു.
'സമൂഹത്തിൽ നിലനിൽക്കുന്ന സത്യങ്ങളുടെ പ്രതിഫലനമാണ് ഈ കേസ്. നമ്മൾ മക്കൾക്കുവേണ്ടി ഒരുപാട് പണം നിക്ഷേപിക്കും. അവരെ ഉന്നത ജോലിക്ക് പ്രാപ്തരാക്കും. അതുകൊണ്ട് മാതാപിതാക്കളുടെ സാമ്പത്തിക സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മക്കൾക്ക് തോന്നേണ്ടതാണ്' -പ്രസാദിന്റെ അഭിഭിാഷകൻ അഡ്വ. എ.കെ. ശ്രീവാസ്തവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.