റോഡിലെ കുഴിയിൽ വീണ് മുത്തച്ഛന്റെ എല്ലൊടിഞ്ഞു; അപകടം തടയാൻ എട്ടാം ക്ലാസുകാരൻ ചെയ്തത് ഇങ്ങനെ...
text_fieldsറോഡിലെ കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞ് മുത്തച്ഛന്റെ എല്ല് പൊട്ടിയതോടെ അപകടം ഒഴിവാക്കാൻ എട്ടാം ക്ലാസുകാരൻ ചെയ്ത പ്രവൃത്തിക്ക് നാടിന്റെ പ്രശംസ. പുതുച്ചേരിയിലെ വില്യനൂരിന് സമീപത്തെ സെന്തനാഥം എന്ന സ്ഥലത്താണ് സംഭവം. കർഷകനായ മുത്തച്ഛൻ ആശുപത്രിയിലായതോടെ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടന്ന മണലും മെറ്റലും ശേഖരിച്ച 13കാരനായ മാസിലാമണി അവ സിമന്റിൽ മിക്സ് ചെയ്ത് കുഴിയടക്കുകയായിരുന്നു. സമീപത്തെ മറ്റു കുഴികളും ഇതേ രീതിയിൽ നികത്തി.
തന്റെ മുത്തച്ഛനെ പോലെ ഇനിയാർക്കും അപകടത്തിൽ പരിക്കേൽക്കരരുതെന്ന ആഗ്രഹത്തിൽനിന്നാണ് തന്റെ നടപടിയെന്ന് മാസിലാമണി പറഞ്ഞു. വിദ്യാർഥിക്ക് അഭിനന്ദനവുമായി മുൻ നിയമസഭാംഗം വയ്യാപുരി മണികണ്ഠൻ പുസ്തകവും സമ്മാനിച്ചപ്പോൾ പ്രശംസയുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.