Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്തി ഭാഷക്ക്​...

മറാത്തി ഭാഷക്ക്​ ശ്രേഷ്​ഠ പദവി വേണം; ഉദ്ധവ്​ താക്കറെ മോദിക്ക്​ കത്തയച്ചു

text_fields
bookmark_border
Uddhav-Thackeray
cancel

മുംബൈ: മറാത്തി ഭാഷക്ക്​ ശ്രേഷ്​ഠപദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചു. മറാത്തിക്ക് ശ്രേഷ്​ഠ ഭാഷാപദവി​ ലഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക്​ നിർദേശം നൽകണമെന്ന്​​ കത്തിൽ അഭ്യർഥിച്ചു.

മഹാരാഷ്​ട്ര സർക്കാർ നിയമിച്ച ഒരു വിദഗ്​ധ സമിതിയുടെ റി​േപാർട്ടി​​െൻറ അടിസ്ഥാനത്തിൽ 2013 നവംബർ 16ന്​ കേന്ദ്ര സർക്കാറിന്​ ഇതു സംബന്ധിച്ച്​ ഒരു നിർദേശം സമർപ്പിച്ചിരുന്നുവെന്നും ഉദ്ധവ്​ താക്കറെ കത്തിൽ പറയുന്നു.

ശ്രേഷ്​ഠ ഭാഷ പദവി നേടുന്നതിനാവശ്യമായ​ മാനദണ്ഡങ്ങൾ മറാത്തി ഭാഷ പൂർത്തീകരിക്കുന്നുണ്ടെന്നും ഇൗ വിഷയം സാംസ്​കാരിക മന്ത്രാലയത്തി​​െൻറ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടി​േചർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackeraymalayalam newsindia newsGrant elite statusMarathi language
News Summary - Grant elite status to Marathi language: Uddhav Thackeray to PM Narendra Modi -india news
Next Story