രാജ്യം സൃഷ്ടിക്കുന്നത് ജനതയാണ്, ഭൂപ്രദേശങ്ങളല്ല –രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിനെ ഏകപക്ഷീയമായി കീറിമുറിക്കുന്നതിലൂടെയല്ല ദേശീയോദ് ഗ്രഥനം സാധ്യമാകുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം സൃഷ്ടിക്കുന്നത് ജനതയാണ്, ഭൂപ്രദേശങ്ങളല്ല. അധികാരത്തിെൻറ ഇൗ ദുരുപേയാഗം ദേശസുരക്ഷക്ക് ഗുരുത രപ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കശ്മീരിന് പ്രേത്യകാവകാശങ്ങൾ നൽകുന്ന 370ാം വകുപ്പ ് റദ്ദാക്കിയതിനെതിരെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സേങ്കതങ്ങളിൽ തടങ്കലിലാക്കിയത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാഹുൽ പ്രതികരിച്ചു.
നാഷനൽ േകാൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ തടങ്കലിലാക്കിയിട്ടില്ലെന്ന് രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നുണ പറഞ്ഞെന്ന് ആരോപിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, അപഹാസ്യമായ നുണകൾ സർക്കാർതന്നെ പ്രചരിപ്പിക്കുന്നത് നാണക്കേടാണെന്നും കൂട്ടിച്ചേർത്തു. മൂന്നുതവണ ജമ്മു-കശ്മീരിെൻറ മുഖ്യമന്ത്രിയായിരുന്ന, സിറ്റിങ് എം.പിയെക്കുറിച്ചാണ് ആഭ്യന്തര മന്ത്രി നുണ പറയുന്നത്. കശ്മീരിൽ എം.എൽ.എയായ യൂസുഫ് തരിഗാമി അടക്കം ഞങ്ങളുടെ പാർട്ടി പ്രവർത്തകരെയൊന്നും ബന്ധപ്പെടാനാകുന്നില്ല’ -യെച്ചൂരി പറഞ്ഞു
National integration isn’t furthered by unilaterally tearing apart J&K, imprisoning elected representatives and violating our Constitution. This nation is made by its people, not plots of land.
— Rahul Gandhi (@RahulGandhi) August 6, 2019
This abuse of executive power has grave implications for our national security.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.