വിധിപറയാൻ മാറ്റിയ 18 കേസുകൾ ഹരിത ൈട്രബ്യൂണൽ വീണ്ടും പരിഗണിക്കുന്നു
text_fieldsന്യൂഡൽഹി: വിവിധ ബെഞ്ചുകളിൽ വാദംകേട്ട ശേഷം വിധിപറയാൻ മാറ്റിയ 18 കേസുകൾ ദേശീയ ഹരിത ൈട്രബ്യൂണൽ ചെയർമാൻ ആദർശ് ഗോയലിെൻറ ബെഞ്ച് വീണ്ടും പരിഗണിക്കുന്നു. 11,700 കോടിയുടെ ഉത്തരാഖണ്ഡിലെ ചാർ ദാം ദേശീയപാത പദ്ധതി, ഡൽഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് തുഗ്ലക്കാബാദ് ഇൻലൻഡ് കെണ്ടയ്നർ ഡിപ്പോ മാറ്റിസ്ഥാപിക്കൽ, പഞ്ചാബിലെ ഭൂഗർഭ ജല നിയന്ത്രണം, ആഗ്രയിലെ അനധികൃത പക്ഷിസേങ്കത നിർമാണം തുടങ്ങി 18 കേസുകളാണ് വീണ്ടും പരിഗണിക്കുന്നത്.
ആഗസ്റ്റ് 31നാണ് കേസുകൾ അധ്യക്ഷെൻറ ഒന്നാംനമ്പർ ബെഞ്ചിൽ വീണ്ടും പരിഗണിക്കുന്നത്. വാദംകേട്ട ബെഞ്ചിലെ അംഗങ്ങൾ വിരമിക്കുന്നതടക്കം അപൂർവമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് കേസ് വീണ്ടും പരിഗണിക്കുക. എന്നാൽ, ഇത് ദൗർഭാഗ്യകരമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.