ഗ്രീൻഫീൽഡ് ഹൈവേ: ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്കുവേണ്ടിയുള്ള സ്ഥലമെടുപ്പിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് 2013ലെ പുനരധിവാസ ആക്ട് പ്രകാരം മികച്ചതും സുതാര്യവുമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും അനുവദിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
അഞ്ചു പാക്കേജുകളിലായി 74 മേൽപാലങ്ങളും 94 അടിപ്പാതകളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലമെടുപ്പിന് 3എ, 3ഡി, 3ജി നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഗ്രീൻഫീൽഡ് ഹൈവേയിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം അനുവദിക്കുന്നതും ആവശ്യമായ മേൽപാലങ്ങളും അടിപ്പാതകളും ഏർപ്പെടുത്തുന്നതും സംബന്ധിച്ച് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.