ഷോപ്പിയാനിൽ ഭീകരാക്രമണം: എട്ടു പേർക്ക് പരിക്ക്
text_fieldsശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ടു ജവാൻമാർക്കും ആറു സിവിലിയൻമാർക്കും പരിക്കേറ്റു.
ഷോപ്പിയാൻ ടൗണിലൂടെ കടന്നുപോവുകയായിരുന്ന അർധസൈനിക വിഭാഗത്തിെൻറ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക് വീണ് പൊട്ടിത്തെറിച്ചു. പരിക്കേറ്റ സിവിലിയൻമാരിൽ അധികവും പ്രായപൂർത്തിയാകാത്തവരാണ്. ആക്രമണത്തിനു ശേഷം ഭീകരർ രക്ഷപ്പെട്ടു.
പാംപോറിലെ സർക്കാർ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെയാണ് ഷോപ്പിയാനിലും ആക്രമണമുണ്ടായിരിക്കുന്നത്.
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ആക്രമണം നടത്താൻ 250 ഒാളം ഭീകരർ നുഴഞ്ഞുകയറിയതായി ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.