മകനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പോരാട്ടത്തിനൊടുവിൽ കുഞ്ഞിനെ രക്ഷിച്ച് അമ്മ
text_fieldsഭോപാൽ: 'അമ്മയെപ്പോലെ മറ്റാരും തന്‍റെ കുഞ്ഞിനെ സംരക്ഷിക്കില്ല' ഈ ചൊല്ല് യാഥാർഥ്യമാക്കുകയാണ് മധ്യപ്രദേശിലെ ഒരു യുവതി. പുലി കടിച്ചെടുത്തു കൊണ്ടുപോയ തന്‍റെ കുഞ്ഞിന് വേണ്ടിയായിരുന്നു ഇൗ അമ്മയുടെ പോരാട്ടം. മധ്യപ്രദേശിൽ വനത്തിനോട് ചേർന്ന ബഡി ജാലിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ആദിവാസി യുവതിയായ കിരണും മൂന്നുമക്കളും തങ്ങളുടെ കുടിലിന് പുറത്തിരുന്ന് തീ കായുകയായിരുന്നു. പെട്ടന്ന്, കുടിലിന് സമീപത്തേക്ക് ഒരു പുലിയെത്തുകയും എട്ടുവയസുകാരനായ മകൻ രാഹുലിനെ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. ഒരു നിമിഷം പകച്ചുനിന്നെങ്കിലും ഉടൻതന്നെ തന്‍റെ രണ്ടു മക്കളെയും കുടിലിനകത്താക്കി ധൈര്യം സംഭരിച്ച് പുലിയുടെ പിറകെ ഓടി. ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കിരൺ പുലിയുടെ അടുത്തെത്തിയത്. പിന്നീട് വടികൊണ്ട് അടിച്ചും ശബ്ദമുണ്ടാക്കിയും പുലിയുമായി ഏറ്റുമുട്ടി കിരൺ രാഹുലിനെ രക്ഷിച്ചു.
പുലിയുടെ ആക്രമണത്തിൽ അമ്മക്കും മകനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കിരണിന്‍റെ ശബ്ദംകേട്ട് പ്രദേശവാസികളും തടിച്ചുകൂടിയിരുന്നു. ഇതോടെ പുലി കാട്ടിലേക്ക് മറഞ്ഞു. രാഹുലിന്‍റെ പുറത്ത് പുലിയുടെ നഖംകൊണ്ട് പരിക്കേറ്റു. കിരണിന്‍റെ കണ്ണിന് സമീപവും വലിയ മുറിവുണ്ടായി. ഇരുവരെയും പ്രദേശത്തെ പ്രൈമറി ഹെർത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.
അടിയന്തര സഹായമായി ആയിരം രൂപയും നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുവരുടെയും ചികിത്സ ചിലവ് വനംവകുപ്പ് ഏറ്റെടുത്തു. പുലിയെ കീഴ്പ്പെടുത്തി മകനെ രക്ഷിച്ച യുവതിയെ വനംവകുപ്പും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.