ചോദിച്ചത് 50000, കൊടുത്തത് 5000; വിവാഹവുമായി ബന്ധപ്പെട്ട ആചാരത്തിൽ നൽകിയ കാശ് കുറഞ്ഞു; വരനെ പിച്ചക്കാരനെന്ന് ആക്ഷേപിച്ച് വധുവിന്റെ കുടുംബം
text_fieldsഡെറാഡൂൺ; ഉത്തരാഖണ്ഡിൽ വിവാഹാചാരങ്ങളുടെ ഭാഗമായി 50000 ചോദിച്ചപ്പോൾ 5000 രൂപ നൽകിയ വരന് പൈസ കുറഞ്ഞു പോയതിന്റെ പേരിൽ നേരിടേണ്ടി വന്നത് കടുത്ത അധിക്ഷേപം. ഭിക്ഷാടകനെന്ന് വിളിച്ച് അധിക്ഷേപിച്ച ശേഷം യുവാവിനെ മുറിക്കുള്ളിലിട്ട് പൂട്ടി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിവാഹ ചടങ്ങുകളിൽ വരന്റെ ചെരിപ്പുകൾ എടുത്ത ശേഷം തിരികെ കൊടുക്കാൻ പണം ആവശ്യപ്പെടുന്ന ആചാരമുണ്ട്. ഇത്തരത്തിൽ വധുവിന്റെ സഹോദരി വരനായ ഷബീറിനോട് ചെരിപ്പുകൾ തിരികെ നൽകാൻ 50000 ആവശ്യപ്പെട്ടു. എന്നാൽ, 5000 രൂപ മാത്രമാണ് നൽകാൻ കഴിഞ്ഞത്. തുക കുറഞ്ഞതോടെ വധുവിന്റെ കുടുംബം വരനെ കളിയാക്കാൻ തുടങ്ങിയെന്നാണ് പരാതി.
ഷബീറിന്റെ കുടുംബം വധു അണിഞ്ഞിരുന്ന സ്വർണത്തിന്റെ ഗുണനിലവാരം പോരെന്ന് പരാതിപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചതെന്ന് വധുവിന്റെ കുടുംബവും പ്രത്യാരോപണവുമായെത്തി. പൊലീസ് ഇടപെട്ട് ഇരു വിഭാഗങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് തൽകാലത്തേക്ക് ആശ്വാസം കണ്ടെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.