Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​ ധരിച്ചില്ല;...

മാസ്​ക്​ ധരിച്ചില്ല; വരന് 2100 രൂപ​ പിഴയീടാക്കി ആരോഗ്യ വകുപ്പ്​

text_fields
bookmark_border
മാസ്​ക്​ ധരിച്ചില്ല; വരന് 2100 രൂപ​ പിഴയീടാക്കി ആരോഗ്യ വകുപ്പ്​
cancel

ന്യൂഡൽഹി: മാസ്​ക്​ ധരിക്കാത്തതിന്​ വരനും സംഘത്തിനും​ 2100 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ്​. മധ്യപ്രദേശിലെ ഇൻഡോറിലാണ്​ സംഭവം നടന്നത്​. വരനും കൂടെയുണ്ടായിരുന്ന 12 പേരും മാസ്​ക്കുകൾ ധരിക്കാതെ തുറന്ന വാഹനത്തിൽ ഇരിക്കുന്നത്​ ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥർ​ ഉടൻ തന്നെ പിടികൂടി പിഴചുമത്തുകയായിരുന്നു. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്​ ചെയ്​ത നഗരമാണ്​ ഇൻഡോർ. 

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനായി​ നഗരത്തിലാകമാനം എല്ലാദിവസവും ആരോഗ്യ വകുപ്പ്​ പരിശോധന നടത്താറുണ്ടെന്ന്​​ ഉദ്യോഗസ്ഥനായ വിവേക്​ ഗങ്​രാധെ പറഞ്ഞു. 

കല്യാണത്തിന് പ​െങ്കടുക്കാൻ​ 12 പേരെ അനുവദിക്കുമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. അവർ 12 പേർ സാമൂഹിക അകലം പോലും പാലിക്കാതെ വാഹനത്തിൽ അടുത്തടുത്ത്​ ഇരിക്കുകയായിരുന്നു. ആരും മാസ്​ക്​ ധരിച്ചിരുന്നില്ല. സംഭവ സ്ഥലത്ത്​ വെച്ച്​ തന്നെ ഞങ്ങൾ വര​​െൻറ കയ്യിൽ നിന്ന്​ 2100 രൂപ പിഴ വാങ്ങിച്ചു. 1100 രൂപ സാമൂഹിക അകലം പാലിക്കാത്തതിനും 1000 രൂപ മാസ്​ക്​ ധരിക്കാത്തതിനുമാണ്​. ഇതുവരെ  4,069 പേർക്ക്​ ഇൻഡോറിൽ മാത്രം കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 174 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshcovid 19
News Summary - Groom Fined Rs 2,100 For Not Wearing Mask In Indore-india news
Next Story