Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Groom walks out of wedlock protesting absence of mutton at feast, marries another woman
cancel
Homechevron_rightNewschevron_rightIndiachevron_rightവിരുന്നിൽ മട്ടൺ കറി...

വിരുന്നിൽ മട്ടൺ കറി വിളമ്പിയില്ല; വിവാഹത്തിൽനിന്ന്​ പിന്മാറി വരൻ

text_fields
bookmark_border

ജജ്​​പൂർ: ഒഡീഷയിൽ വിരുന്നിനിടെ മട്ടൺ വിളമ്പാത്തത്തിന്​ വിവാഹം ഉപേക്ഷിച്ച്​ വരൻ. ഒഡീഷയിലെ സുകിന്ദയിൽ ബുധനാഴ്​ചയാണ്​ സംഭവം.

ബുധനാഴ്​ച വധുവി​െൻറ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു വരനായ 27കാരൻ രമാകാന്ത്​ പത്രയും കുടുംബവും. കിയോൻജാർ ജില്ലയിലെ റേബനാപാലസ്​പാൽ സ്വദേശിയാണ്​ ഇയാൾ. സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവി​െൻറ വീട്ടിലെത്തിയ വരനെയും കുടുംബത്തെയും ആർഭാഡപൂർവം വീട്ടിലേക്ക്​ ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്​തിരുന്നു. പിന്നീട്​ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു.

ഭക്ഷണം വിളമ്പുന്നതിന്​ മുമ്പുതന്നെ വര​െൻറ കുടുംബത്തിലെ ചിലർ മട്ടൺ കറി ആവശ്യപ്പെട്ടിരുന്നു. മട്ടൺ കറി തയാറാകാ​ത്തതോടെ വര​െൻറ ബന്ധുക്കൾ വധുവി​െൻറ കുടുംബവുമായും പാചകക്കാരുമായും വാക്കുതർക്കത്തിൽ ഏർപ്പെട്ട​ു. സംഭവം അറിഞ്ഞ്​ അവിടെയെത്തിയ പത്ര മട്ടൺ കറി തയാറായില്ലെന്ന്​ അറിഞ്ഞതോടെ വിവാഹം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വധുവി​െൻറ കുടുംബം തീരുമാനത്തിൽനിന്ന്​ പിന്മാറണമെന്ന്​ ആവശ്യപ്പെ​െട്ടങ്കിലും അതിന്​ തയാറാകാ​െത വരനും കുടുംബവും സുകിന്ദയിലെ കുഹിക പഞ്ചായത്തിലെ ബന്ധുവി​െൻറ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു.

അതേസമയം, ബുധനാഴ്​ച രാത്രി തന്നെ പത്ര മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്​തു. അതിന​ുശേഷമാണ്​ കിയോൻജാറിലെ വീട്ടിലേക്ക്​ മടങ്ങിയത്​. സംഭവവുമായി ബന്ധപ്പെട്ട്​ വധുവും കുടുംബവും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odishamutton curryGroomMarriage
News Summary - Groom walks out of wedlock protesting absence of mutton at feast, marries another woman
Next Story