അരവിന്ദ് കെജ് രിവാൾ അധികാര ദുർനിനിയോഗം നടത്തി- ശുംഗ്ലു കമ്മറ്റി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ശുംഗ്ലു കമ്മറ്റി റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചത്, മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചത്, പാർട്ടി പ്രവർത്തകർക്ക് ഉപദേശക നിയമനം നൽകിയത് തുടങ്ങിയതിൽ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2015 ഏപ്രിലിൽ അരവിന്ദ് കെജ്‌രിവാള്‍ പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ ലഫ്റ്റനൻറ് ഗവര്‍ണറുടെ അനുമതിയില്ലാതെ പല ഒാർഡറുകളും നല്‍കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലഫ്റ്റനൻറ് ഗവർണറുടെ അനുമതിയില്ലാതെ ഒാർഡറുകൾ പുറത്തിറക്കുക വഴി ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 239AA(3)a ക്ക് കീഴിൽ വരുന്ന ഡൽഹി നിയമസഭാ ചട്ടങ്ങൾ കെജ്രിവാൾ ലംഘിക്കുകയാണ് ചെയ്തത്. അഴിമതി വിരുദ്ധ ബെഞ്ചിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സംബന്ധിച്ചും ഗവര്‍ണറുമായി ആലോചിക്കാതെ നടത്തിയ നിയമനങ്ങളും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ച നടപടി നിയമസാധുതയില്ലാത്തതാണ്. ഡി.സി.ഡബ്ലു ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചും ക്രമവിരുദ്ധമായാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ലഫ്.ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്‌രിവാളിന്റെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍, നടത്തിയ നിയമനങ്ങള്‍ എന്നിവ 100 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2016 ഓഗസ്ത് 30നാണ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ സി.എ.ജി വി.കെ. ശുംഗ്ലുവിന്റെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയത്. ഗവർണറുടെ അനുമതിയില്ലാതെ കെജ്രിവാൾ സർക്കാറെടുത്ത തീരുമാനങ്ങൾ ശുംഗ്ലു കമ്മറ്റി കണ്ടെത്തിയാൽ അത് ക്രിമിനൽ കുറ്റങ്ങളാകുമെന്നും നജീബ് ജങ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.