Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണപ്പെരുപ്പമില്ലാതെ...

പണപ്പെരുപ്പമില്ലാതെ സാമ്പത്തിക വളർച്ച ലക്ഷ്യമെന്ന്​ ഉൗർജിത്​ പ​േട്ടൽ

text_fields
bookmark_border
പണപ്പെരുപ്പമില്ലാതെ സാമ്പത്തിക വളർച്ച ലക്ഷ്യമെന്ന്​ ഉൗർജിത്​ പ​േട്ടൽ
cancel

മുംബൈ: രാജ്യത്ത്​ സാമ്പത്തിക വളർച്ചാ നിരക്ക്​ സുപ്രധാനമാണെന്നും എന്നാൽ അത്​ പണപ്പെരുപ്പത്തിന്​ കാരണമാകരുതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക വളര്‍ച്ചക്ക്​ കോട്ടം തട്ടാതെ തന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുക എന്നതാണ് റിസർവ്​ ബാങ്കി​​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'ലൈവ് മിൻറ്​’ ദിനപത്രത്തിന്​ നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക വളര്‍ച്ച ഉയർത്തുന്നതിന്​ കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം കൂ​േട്ടണ്ടതു​ണ്ട്​. എന്നാൽ പണപ്പെരുപ്പ നിരക്ക്​ കൂടാതിരിക്കുന്നതിന്​ വേണ്ടിയാണ്​ പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.​െഎ നിലപാടെടുത്തിരിക്കുന്നത്​. സാമ്പത്തിക വളർച്ച സംബന്ധിച്ച് റിസര്‍വ് ബാങ്കിന് പദ്ധതികളുണ്ട്. ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്​​ അനുയോജ്യമായ പലിശ നിരക്ക്  അനിവാര്യമാണെന്നും ഉൗർജിത്​ പ​േട്ടൽ  പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തി​​െൻറ അവസാനത്തെ രണ്ടു പാദങ്ങളില്‍ വളർച്ച ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നാണ്​ പ്രതീക്ഷ.  വാണിജ്യമേഖലയില്‍ ആഗസ്റ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തി​​െൻറ വര്‍ധനയുണ്ടായിട്ടുണ്ട്. വ്യാവസായികോല്‍പാദനത്തില്‍ 4.9 ശതമാനവും വര്‍ധനയുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiinflationgrowthUrjit Patelmalayalam newsMPCscheme
News Summary - Growth Important, But Not at Cost of Inflation: RBI Governor Urjit Patel– India news
Next Story