പണപ്പെരുപ്പമില്ലാതെ സാമ്പത്തിക വളർച്ച ലക്ഷ്യമെന്ന് ഉൗർജിത് പേട്ടൽ
text_fieldsമുംബൈ: രാജ്യത്ത് സാമ്പത്തിക വളർച്ചാ നിരക്ക് സുപ്രധാനമാണെന്നും എന്നാൽ അത് പണപ്പെരുപ്പത്തിന് കാരണമാകരുതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക വളര്‍ച്ചക്ക് കോട്ടം തട്ടാതെ തന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുക എന്നതാണ് റിസർവ് ബാങ്കിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'ലൈവ് മിൻറ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക വളര്‍ച്ച ഉയർത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം കൂേട്ടണ്ടതുണ്ട്. എന്നാൽ പണപ്പെരുപ്പ നിരക്ക് കൂടാതിരിക്കുന്നതിന് വേണ്ടിയാണ് പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.െഎ നിലപാടെടുത്തിരിക്കുന്നത്. സാമ്പത്തിക വളർച്ച സംബന്ധിച്ച് റിസര്‍വ് ബാങ്കിന് പദ്ധതികളുണ്ട്. ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമായ പലിശ നിരക്ക് അനിവാര്യമാണെന്നും ഉൗർജിത് പേട്ടൽ പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിെൻറ അവസാനത്തെ രണ്ടു പാദങ്ങളില്‍ വളർച്ച ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നാണ് പ്രതീക്ഷ. വാണിജ്യമേഖലയില്‍ ആഗസ്റ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിെൻറ വര്‍ധനയുണ്ടായിട്ടുണ്ട്. വ്യാവസായികോല്‍പാദനത്തില്‍ 4.9 ശതമാനവും വര്‍ധനയുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.