ജി.എസ്.ടി നിയമഭേദഗതി പാസാക്കി
text_fieldsന്യൂഡൽഹി: കുതിരപ്പന്തയം, വാതുവെപ്പ്, ഓൺലൈൻ ഗെയിമിങ്, കാസിനോ തുടങ്ങിയവക്ക് 28 ശതമാനം നികുതി ചുമത്താനുള്ള നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കേന്ദ്ര ചരക്കു സേവന നികുതി നിയമഭേദഗതി ബിൽ, സംയോജിത ജി.എസ്.ടി നിയമഭേദഗതി ബിൽ എന്നിവയാണ് രാജ്യസഭയും ലോക്സഭയും അംഗീകരിച്ചത്. ഇതിന് അനുസൃതമായി സംസ്ഥാന നിയമസഭകൾ നിയമഭേദഗതി പാസാക്കും. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിന്റെ തീരുമാനപ്രകാരമാണ് നിയമഭേദഗതി പാർലമെന്റിൽ കൊണ്ടുവന്നത്. നികുതിയടവ് വ്യവസ്ഥ ലംഘിച്ചാൽ മറുനാടൻ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ വിലക്കാനും നിയമഭേദഗതി നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.