ജി.എസ്.ടി നിയമഭേദഗതി ബില്ലുകൾ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതി സമ്പ്രദായത്തിന് പിൻബലം നൽകുന്ന ജി.എസ്.ടി നിയമത്തിൽ വിവിധ ഭേദഗതികൾ നിർദേശിക്കുന്ന നാലു ബില്ലുകൾ ലോക്സഭ പാസാക്കി. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശ, സംയോജിത ജി.എസ്.ടി നിയമങ്ങളാണ് ഭേദഗതി ചെയ്യുന്നത്.
കുറഞ്ഞ നികുതിനിരക്ക് ഏർപ്പെടുത്തുന്നത് നികുതിയടക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കുമെന്നും നികുതി വരുമാനം വർധിപ്പിക്കുമെന്നും ബില്ലുകളുടെ ചർച്ച ഉപസംഹരിച്ച മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ 400 ഉൽപന്നങ്ങളുടെയും 68 സേവനങ്ങളുടെയും ജി.എസ്.ടി നിരക്ക് കുറച്ചിട്ടുണ്ട്. നികുതി നൽകാൻ അത് കൂടുതൽ പേരെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.
ജി.എസ്.ടി എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് മോദിസർക്കാറിന് അറിയില്ലെന്ന് കോൺഗ്രസിെൻറ സഭാനേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ജി.എസ്.ടി തെറ്റായി നടപ്പാക്കിയതുവഴി തമിഴ്നാട്ടിൽ അരലക്ഷം ചെറുകിട വ്യവസായങ്ങൾ പൂട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ചില നികുതിയിളവുകൾ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.