രാജ്യം ജി.എസ്.ടിയിലേക്ക്; പുതിയ നികുതിഘടന ഇന്ന് അർധരാത്രി മുതൽ
text_fieldsന്യൂഡൽഹി: ദേശീയതലത്തിൽ ഒറ്റ നികുതിയെന്ന ആശയവുമായി ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇൗടാക്കിവരുന്ന പരോക്ഷ നികുതികൾ എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ നികുതിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നത്. പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ അർധരാത്രി നടക്കുന്ന പ്രത്യേക യോഗത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ വലിയ മാറ്റം വിളംബരം ചെയ്യും. പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തൻ ടാറ്റ മുതൽ അമിതാഭ് ബച്ചൻ വരെ വിവിധ തുറകളിലെ പ്രമുഖർക്കും ക്ഷണമുണ്ട്. ഒരു മണിക്കൂറിൽ താഴെ നീളുന്ന യോഗം രാത്രി 10.45ന് ആരംഭിക്കും.
വർഷങ്ങളായി നിലനിൽക്കുന്ന ആശയമാണ് വിവിധ നിയമനിർമാണ പ്രക്രിയകൾക്കു ശേഷം ജൂലൈ ഒന്നു മുതൽ ജമ്മു-കശ്മീർ ഒഴികെ ദേശീയ തലത്തിൽ നടപ്പാക്കുന്നത്. എക്സൈസ്, വാറ്റ്, ഒക്ട്രോയ്, സേവന, വിൽപന, പ്രവേശന നികുതികളെല്ലാം ജി.എസ്.ടി വരുന്നതോെട ഇല്ലാതാകും. 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളിലായി തരംതിരിച്ചാണ് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇനി നികുതി ഇൗടാക്കുന്നത്. പല ഘട്ടങ്ങളിലായി കേന്ദ്രവും സംസ്ഥാനവും പരോക്ഷ നികുതി ഇൗടാക്കുന്ന രീതിയാണ് പുതിയ നികുതി സമ്പ്രദായത്തിന് വഴിമാറുന്നത്. അതിർത്തി ചെക്പോസ്റ്റുകളുടെ പ്രവർത്തനരീതിതന്നെ ഇതിലൂടെ മാറും.
ഒാൺലൈനായി സർക്കാറിലേക്ക് നികുതി അടക്കാനുള്ള ജി.എസ്.ടി നെറ്റ്വർക്ക് (ജി.എസ്.ടി.എൻ) സംവിധാനവും ഇതിനൊപ്പം നിലവിൽവരും. നികുതിയടവിെൻറ പുതിയ രീതി മുന്തിയ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ, ചെറുകിട, ഇടത്തരം, അസംഘടിത മേഖലയിലുള്ളവർക്കിടയിൽ നികുതി സങ്കീർണതയും ഒാൺലൈൻ സാേങ്കതികവിദ്യയും കീറാമുട്ടിയായി നിൽക്കുകയാണ്. വ്യാപാരികളുടെ രജിസ്ട്രേഷൻ നടപടി ഇനിയും തീർന്നിട്ടില്ല. തുടക്കത്തിൽ സർക്കാറും പ്രശ്നക്കുരുക്ക് പ്രതീക്ഷിക്കുന്നുണ്ട്.
ഇതു മുൻനിർത്തി പരാതികൾ പരിഹരിക്കുന്നതിന് ധനമന്ത്രാലയത്തിൽ പ്രത്യേക ‘യുദ്ധമുറി’ തന്നെ തുറന്നിട്ടുണ്ട്. ഒേട്ടറെ ഫോൺ ലൈനുകളും കമ്പ്യൂട്ടർ, ഇൻറർനെറ്റ് സംവിധാനങ്ങളും സാേങ്കതിക വിദഗ്ധരെയും കളത്തിലിറക്കിയാണ് നീക്കം. നികുതിഘടനയിലെ മാറ്റം വിലക്കയറ്റമുണ്ടാക്കുമോ അതോ ഉൽപന്നങ്ങൾക്ക് വില കുറയുന്നതിലൂടെ ഉപഭോക്താവിന് നേട്ടമുണ്ടാക്കുമോ എന്നത് കൃത്യമായി വിലയിരുത്താറായിട്ടില്ല. പല സാധനങ്ങൾക്കും വില കുറയുമെങ്കിലും അത് ഉപഭോക്താവിലേക്ക് കൈമാറ്റം ചെയ്യപ്പെടുമോയെന്ന ആശങ്ക നിലവിലുണ്ട്. എന്നാൽ, ഒന്നര വർഷത്തോളമെടുത്ത് സംവിധാനം ക്രമപ്പെടുേമ്പാൾ, അതു നടപ്പാക്കിയതിെൻറ നേട്ടം കിട്ടുമെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും ജൂബിലി വേളയിലല്ലാതെ പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ പ്രത്യേക ചടങ്ങ് നടത്തിയിട്ടില്ല. ജവഹർലാൽ നെഹ്റുവിനു ശേഷം ഒരു പ്രധാനമന്ത്രി ഇത്തരമൊരു ചടങ്ങിനെ അഭിസംബോധന ചെയ്തിട്ടില്ല. ഉപഭോക്തൃ സംസ്ഥാനമായതിനാൽ ജി.എസ്.ടി കേരളത്തിനും നേട്ടം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ. ഇൗ വർഷം 14 ശതമാനത്തിന് മുകളിൽ നകുതി വരുമാന വർധനയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ ഇത് 20 ശതമാനത്തിലേറെയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.