ജി.എസ്.ടിയിൽ സമവായത്തിലെത്തിയതായി ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി) സംബന്ധിച്ച നിയമങ്ങളിൽ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തിയതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അന്തിമ കരടിനെ കുറിച്ച് ഇന്ന് കൗൺസിലിൽ ചർച്ച നടത്തിയതായും ധനമന്ത്രി പറഞ്ഞു. സംസ്ഥാന നിയമ നിർമാണ സഭകളും ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാസാക്കണം.
ഇൗ നിയമങ്ങളുടെ കരട് രൂപം മൂന്ന് ദിവസത്തിനകം തയാറാക്കി സംസ്ഥാന നിയമ നിർമാണ സഭകൾക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 16ന് നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇൗ നിയമങ്ങളും ചർച്ച ചെയ്യും. ജൂലായ് ഒന്ന് മുതൽ ജി.എസ്.ടി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
നേരത്തെ ജി.എസ്.ടി സംബന്ധിച്ച് കേന്ദ്രസർക്കാറും സംസ്ഥാനങ്ങളും രൂക്ഷമായ തർക്കം നില നിന്നിരുന്നു. ഇതുമൂലം ജി.എസ്.ടി നടപ്പാക്കുന്നതിൽ അനിശ്ചിതത്വവും നില നിന്നിരുന്നു. ജി.എസ്.ടി നിയമങ്ങളിൽ ഭേദഗതികൾ വേണമെന്ന് പശിച്മിബംഗാളും, ജമ്മുകാശ്മീരും നേരത്തെ ആവശ്യമുന്നിയച്ചിരുന്നു. ഇവർ കൂടി അനുകൂലിച്ചതോടെയാണ് ജി.എസ്.ടി സംബന്ധിച്ച നിയമങ്ങളിൽ അന്തിമ തീരുമാനമായത്. രാജ്യത്തുടനീളം എകീകൃത ചരക്ക് സേവന നികുതി നടപ്പാക്കുകയാണ് ജി.എസ്.ടിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.