ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്ന നടപടി 2022 മാർച്ചിൽ അവസാനിച്ചെന്നും നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു തീരുമാനമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വർധിപ്പിക്കുമോ എന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് പണം ഇല്ലാത്തതിനാൽ കടമെടുത്താണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയത്. അറ്റോണി ജനറലിന്റെ ഉപദേശമനുസരിച്ചും ജി.എസ്.ടി കൗൺസിലിന്റെ തീരുമാനപ്രകാരവും നഷ്ടപരിഹാര സെസ് പിരിക്കുന്നത് ദീർഘിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സെസ് പിരിക്കുന്നത് നഷ്ടപരിഹാരം നൽകാൻ കടമെടുത്ത പണവും പലിശയും നൽകുന്നതിന് മാത്രമാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.