ജി.എസ്.ടി കൗൺസിൽ: എസ്.യു.വി നിർവചനത്തിൽ വ്യക്തത
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ 22 ശതമാനം നഷ്ടപരിഹാര സെസ് ഉള്ള എസ്.യു.വി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ)കളുടെ നിർവചനത്തിൽ വ്യക്തത വരുത്തി. എം.യു.വി (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ) നിർവചിക്കാനുള്ള മാനദണ്ഡം നിർണയിക്കാനും തീരുമാനിച്ചു.
പുതിയ നിർവചനപ്രകാരം നാല് ഉപാധികൾ പൂർത്തിയായ വാഹനത്തിനെ എസ്.യു.വിയായി കണക്കാക്കി ഉയർന്നതോതിലുള്ള നഷ്ടപരിഹാര സെസായ 22 ശതമാനം ബാധകമാക്കും. നാല് ഉപാധികൾ ഇവയാണ്: ഒന്ന്- ഇത് എസ്.യു.വിയായി അറിയപ്പെടുന്നതാകണം.
രണ്ട്- 1500 സി.സിയിൽ കൂടുതൽ എൻജിൻ ശേഷി വേണം. മൂന്ന്- 4000 മില്ലി മീറ്ററിലേറെ നീളമുണ്ടാകണം. നാല്- 170 മില്ലി മീറ്ററുള്ള ഗ്രൗണ്ട് ക്ലിയറൻസ് വേണം. 22 ശതമാനം സെസ് വിഭാഗത്തിൽ മറ്റേതെങ്കിലും മോട്ടോർ വാഹന വിഭാഗങ്ങളെ ചേർക്കുന്ന കാര്യം കേന്ദ്ര, സംസ്ഥാന നികുതി ഉദ്യോഗസ്ഥരുടെ പാനൽ പരിശോധിച്ച് തീരുമാനിക്കും.
സെഡാൻ വാഹനങ്ങൾ എസ്.യു.വിയിൽപെടുത്താമോ എന്ന് ചില സംസ്ഥാനങ്ങൾ സംശയമുന്നയിച്ച സാഹചര്യത്തിലാണ് എം.യു.വിയും നിർവചിക്കാൻ തീരുമാനിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിതരണക്കാര്‍ക്കും സംയോജിത നികുതിദായകര്‍ക്കും ഇ-കോമേഴ്‌സ് ഓപറേറ്റര്‍മാര്‍ വഴി സംസ്ഥാനാന്തര ചരക്കു വിതരണം നടത്താന്‍ അനുവദിക്കുന്നതിന് തത്ത്വത്തില്‍ അനുമതി നല്‍കി. ചില വ്യവസ്ഥകള്‍ക്കു വിധേയമായായിരിക്കും ഇത്തരത്തില്‍ അനുവാദം നല്‍കുന്നത്.
മാനദണ്ഡങ്ങൾ നാല്
ന്യൂഡൽഹി: ജി.എസ്.ടി കൗൺസിലിന്റെ പുതിയ നിർവചനപ്രകാരം നാല് മാനദണ്ഡങ്ങൾ പൂർത്തിയായ ഒരു വാഹനത്തെ എസ്.യു.വിയായി കണക്കാക്കി ഉയർന്ന തോതിലുള്ള നഷ്ടപരിഹാര സെസ്സ് ആയ 22 ശതമാനം ബാധകമാക്കും. നാല് ഉപാധികൾ ഇവയാണ്:
• ഇത് എസ്.യു.വി ആയി അറിയപ്പെടുന്നതാകണം.
•1500 സി.സിയിൽ കൂടുതൽ എൻജിൻശേഷി വേണം.
• 4000 മി.മീറ്ററിലേറെ നീളമുണ്ടാകണം.
•170 മി.മീറ്ററിലേറെ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.