നികുതിക്ക് മുേമ്പ കടകാലിയാക്കൽ
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതി നടപ്പാക്കുന്ന ജൂലൈ ഒന്നിന് മുമ്പ് വിപണി വിറ്റഴിക്കലിൽ. ചരക്കുസേവന നികുതി നടപ്പാകുന്നതോടെ വിലക്കയറ്റമുണ്ടാകുമെന്ന പ്രചാരണം വ്യാപകമാക്കിയാണ് സ്റ്റോക്ക് കാലിയാക്കുന്നത്. ജൂലൈ ഒന്നിന് മുമ്പ് വാങ്ങിവെച്ച ചരക്കുകൾക്ക് അധിക നികുതി ബാധ്യത വരുന്നത് ഒഴിവാക്കാനാണ് കമ്പനികളും വ്യാപാരികളും സ്റ്റോക്ക് കാലിയാക്കുന്നത്.
വ്യാപാരികളെ ബോധവത്കരിക്കാൻ രാജ്യമൊട്ടുക്കും 4500ലേറെ പരിപാടികൾ കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് നടത്തിയിരുന്നുവെങ്കിലും വിപണിയിലെ അനിശ്ചിതത്വം മാറിയിട്ടില്ല.
പുതിയ നികുതി സമ്പ്രദായം ഏതു തരത്തിൽ നടപ്പാക്കുമെന്നും പ്രത്യാഘാതമെന്താണെന്നും അറിയാത്തതിനാൽ മുൻകരുതലായാണ് മുതൽമുടക്കിയ ഉൽപന്നങ്ങൾ കാലിയാക്കുന്നത്. വൻകിട വാഹന നിർമാതാക്കൾ മുതൽ വസ്ത്ര വ്യാപാരികൾ വരെ വലിയ ഡിസ്കൗണ്ടിലാണ് സ്റ്റോക്ക് കാലിയാക്കുന്നത്.
തങ്ങളുെട വിതരണക്കാർ വൻ ഡിസ്കൗണ്ട് പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുകയാണെന്ന് പനാേസാണിക് ഇന്ത്യ ഡയറക്ടർ അജയ് സേഥ് പറഞ്ഞു. ചരക്കുസേവന നികുതിക്കുശേഷം നികുതിയിൽ കുറവുണ്ടാകുകയാണെങ്കിൽ കൂടുതൽ വാങ്ങിയ തുക തിരിച്ചുനൽകുമെന്ന വാഗ്ദാനം നൽകിയാണ് വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കുന്നത്. വിപണിക്ക് അനുസൃതമായി ബാങ്കുകളും നിക്ഷേപകരെകൊണ്ട് ഉൽപന്നങ്ങൾ വാങ്ങിപ്പിക്കാൻ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വിപണിയിലെ ആശങ്കയെതുടർന്ന് ആദ്യമാസങ്ങളിൽ മെല്ലപ്പോക്ക് മതിയെന്ന് കേന്ദ്രം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
രാജ്യത്തിെൻറ പല ഭാഗങ്ങളിലും ഇൻറർനെറ്റ് കണക്റ്റിവിറ്റി മോശമായതും പുതിയ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനെ ബാധിക്കുമെന്നും അവലോകന യോഗങ്ങൾക്കുശേഷം സർക്കാറിന് ബോധ്യമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.