ജി.എസ്.ടി നടപ്പാക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: സാധന സേവന നികുതി (ജി.എസ്.ടി) 2017 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്നതിൽ സർക്കാർ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും ജി.എസ്.ടി നടപ്പിലാക്കിയാൽ നികുതി പിരിവ് കൂടുകയും നികുതി സംവിധാനം സുതാര്യമാവുകയും െചയ്യുമെന്നും അദ്ദേഹം പറഞ്ഞു. . ജിഎസ്ടി നടപ്പിലാക്കിയാൽ മൊത്തം ആഭ്യന്തര ഉൽപാദനം 1.5 മുതൽ 2 ശതമാനം വരെ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ഉൽപാദനം സ്വയം പര്യാപ്തത എന്ന വിഷയത്തിൽ വ്യാപാര വ്യവസായ സംഘടനകളുടെ സമിതിയായ അസോച്ചം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.