ഹാജിമാർക്കും ജി.എസ്.ടി
text_fieldsമുംബൈ: സ്വകാര്യ ടൂർ ഒാപറേറ്റർമാർ വഴി ഹജ്ജിനുപോകുന്ന തീർഥാടകർക്കും സേവനനികുതി. പാക്കേജ് നിരക്കിെൻറ അഞ്ച് ശതമാനമാണ് നികുതി. ഹജ്ജ് തീർഥാടനം കൈകാര്യം ചെയ്യാൻ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ 484 ഒാപറേറ്റർമാർക്കും നികുതി ബാധകമാണ്. ഹജ്ജ് ടൂർ ഒാപറേഷൻ വഴിയുള്ള വരുമാന കണക്ക് ബോധ്യപ്പെടുത്തുകയും വേണം. സർക്കാർ വഴിയുള്ള ഹജ്ജ് തീർഥാടകർക്ക് നികുതിയില്ല. സേവന നികുതിക്കെതിരെ ടൂർ ഒാപറേറ്റർമാരുടെ അസോസിയേഷനും ചില വ്യക്തികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ തീർപ്പായിട്ടില്ല.
നിലവിൽ ഹജ്ജിന് പണം നൽകിയ തീർഥാടകരിൽനിന്ന് പാക്കേജിെൻറ അഞ്ച് ശതമാനം കൂടി അധികം ഇൗടാക്കാൻ സ്വകാര്യ ഹജ്ജ് ടൂർ ഒാപറേറ്റർമാരിൽ ചിലർ തീരുമാനിച്ചതായാണ് വിവരം. അതേസമയം, വൻകിട ഒാപറേറ്റർമാർ കോടതി ഉത്തരവ് കാത്തിരിക്കുകയാണ്. ഹജ്ജ് യാത്ര ആരംഭിക്കാനിരിക്കെ കോടതിവിധിക്ക് കാത്തുനിൽക്കാനാകില്ലെന്നാണ് ചില ഏജൻസികൾ പറയുന്നത്. ഹജ്ജ് കഴിഞ്ഞെത്തിയാൽ നിലവിൽ വാങ്ങിയ പാക്കേജിൽനിന്ന് നികുതിക്ക് വകമാറ്റേണ്ടിവരും. ഹാജിമാരിൽനിന്ന് ഇൗടാക്കുക എളുപ്പമാകില്ലെന്നും ഇവർ പറയുന്നു.
ഒരു തീർഥാടകന് മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ എന്നതാണ് സ്വകാര്യ ടൂർ ഒാപറേറ്റർമാർ വഴിയുള്ള നിലവിലെ നിരക്ക്. ഇതിനിടയിൽ, ചെറുകിട ഹജ്ജ് ഗ്രൂപ്പുകൾ ഒരാൾക്ക് 18,000 രൂപ എന്ന നിരക്കിൽ സേവനനികുതി തീർഥാടകരിൽനിന്ന് ആവശ്യപ്പെടുന്നതായി അറിയുന്നു. മുംബൈയിലെ ഒാപറേറ്റർമാർ വഴി ഹാജിമാരെ കൊണ്ടുപോകുന്ന ചെറുകിട ഗ്രൂപ്പുകളാണിത്. വൻകിട ട്രാവൽസുകൾ ആവശ്യപ്പെടുന്നതിനാലാണ് ഇതെന്നാണ് ഇവർ അവകാശപ്പെടുന്നത്. നികുതി ഇൗടാക്കുന്നതിന് തീരുമാനമായിട്ടില്ലെന്ന് മലയാളികളുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് അധികൃതർ പറഞ്ഞു. നികുതി ഇൗടാക്കേണ്ടിവരുമെന്നും എന്നാൽ, കോടതിവിധി കാത്തിരിക്കുകയാണെന്നുമാണ് ചിലരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.