ജി.എസ്.ടി: മരുന്നുകൾക്ക് വില കൂടും
text_fieldsന്യൂഡൽഹി: ചരക്കുസേവനനികുതി സമ്പ്രദായം (ജി.എസ്.ടി) ജൂലൈ ഒന്നുമുതൽ നടപ്പാക്കുേമ്പാൾ മരുന്നുകൾക്ക് വില കൂടും. മരുന്നുചേരുവകളുടെ നികുതിനിരക്ക് 18 ശതമാനമാക്കി ഉയർത്തുന്നതുമൂലമാണിത്. ജീവൻരക്ഷാമരുന്നുകൾ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, ഇൗയിനത്തിന് അഞ്ചുശതമാനവും മറ്റുള്ളവക്ക് 12 ശതമാനവുമാണ് ജി.എസ്.ടി നിരക്ക്. ഇതുവഴി എല്ലായിനം മരുന്നുകൾക്കും ഇപ്പോഴുള്ളതിനേക്കാൾ വില ഉയരുമെന്നാണ് ഒൗഷധനിർമാതാക്കൾ നൽകുന്ന മുന്നറിയിപ്പ്. പുതിയ നികുതിസമ്പ്രദായത്തിലേക്ക് മാറാൻ മരുന്നുവിതരണക്കാരും സ്റ്റോക്കിസ്റ്റുകളും തയാറെടുത്തിട്ടില്ലെന്നത് നിർമാതാക്കളെ കുഴക്കുന്നുണ്ട്.
പലരും ജി.എസ്.ടി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുകൂടിയില്ല. നികുതിനിരക്ക് കൂടുന്നതുവഴി നഷ്ടം വർധിക്കുമെന്നാണ് അവരുടെ ആശങ്ക. മാർജിൻ കുറയും. ഇത്തരമൊരു നഷ്ടം ഉണ്ടാകുന്നത് പരിഹരിച്ചുകൊടുക്കാൻ ചില മരുന്നു കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിൽപോലും വിതരണക്കാർ വിശ്വാസം അർപ്പിക്കുന്നില്ല. അഞ്ചുശതമാനം വാറ്റാണ് ഇതുവരെ നൽകിക്കൊണ്ടിരുന്നത്. ഇതിനുപുറമെ ഏഴു ശതമാനം കൂടി നൽകേണ്ട സ്ഥിതിയാണ് വരുന്നത്. ലാഭത്തിെൻറ മാർജിനിലാകെട്ട, മാറ്റം ഉണ്ടാവില്ല.
ജി.എസ്.ടിക്കുകീഴിൽ, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾക്ക് നികുതി റീഫണ്ട് ചോദിക്കാൻ വിതരണക്കാർക്ക് കഴിയില്ല. ആറുമാസത്തേക്കാണ് സർക്കാർ റീഫണ്ടിങ് അനുവദിക്കുന്നത്. എന്നാൽ, മരുന്നുകളുടെ ശരാശരി കാലാവധി ഒരുവർഷമാണ്. ഉൽപന്നങ്ങളിൽ 10 ശതമാനത്തിെൻറ കാലാവധി പ്രതിവർഷം കഴിയുകയും ചെയ്യുന്നു. ഇതും വിതരണരംഗത്തുള്ളവർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.