ജി.എസ്.ടി: പുതിയ സ്റ്റിക്കർ പതിക്കാൻ അനുമതിതേടി വ്യാപാരികൾ
text_fieldsന്യൂഡൽഹി: വിപണിയിലുള്ള ഉൽപന്നങ്ങളിൽ പരിഷ്കരിച്ച വില പതിക്കാൻ അനുമതി തേടി വ്യാപാരികൾ ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനെ സമീപിച്ചു. വെള്ളിയാഴ്ച ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം 200ഒാളം ഉൽപന്നങ്ങളുടെ നികുതി പരിഷ്കരിച്ച സാഹചര്യത്തിലാണിത്.
വിപണിയിലും ഉൽപാദകരുടെ പക്കലുമുള്ള സാധനങ്ങളുടെ വില പുതുക്കിയ സ്ലാബനുസരിച്ച് പരിഷ്കരിക്കേണ്ടതുണ്ട്. പുതിയ വില ഉൾപ്പെടുത്തി സ്റ്റിക്കർ പതിക്കാനുള്ള സമയപരിധി 2018 മാർച്ച് 31വരെ നീട്ടി വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രമന്ത്രി മുൻകൈയെടുക്കണമെന്നാണ് വ്യാപാരികളുടെ അഖിലേന്ത്യ സംഘടന (സി.എ.െഎ.ടി) ആവശ്യപ്പെട്ടത്. രാജ്യത്ത് ആകമാനമുള്ള വിപണികളിൽ ഒമ്പത് ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളുണ്ടെന്നും ഇവയിൽ ആറുലക്ഷം കോടിയുടേത് പായ്ക്ക് ചെയ്തവയാണെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.