ജി.എസ്.ടി: പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്രിക്കരുത്- വെങ്കയ്യ നായിഡു
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിലവിൽ വരുന്ന അർധരാത്രിയിൽ നടക്കുന്ന പാർലമെൻറ് പ്രത്യേക സമ്മേളനത്തിൽ പെങ്കടുക്കില്ലെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി െവങ്കയ്യ നായിഡു. ജി.എസ്.ടി നിലവിൽ വരുന്ന ചരിത്രമുഹൂർത്തത്തിൽ ഭാഗമാകാനായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനമാണിത്.
രാജ്യത്തെ നവീകരിക്കുന്നതിനുള്ള പ്രക്രിയയിൽ നിന്നും കോൺഗ്രസ് സ്വയം അകന്നു നിൽക്കുന്നത് നിർഭാഗ്യകരമാണ്. അവരുടെ തീരുമാനത്തിൽ അയവുവരുത്തുമെന്നും അർധരാത്രി സെൻട്രൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് കരുതുന്നതായും നായിഡു വ്യക്തമാക്കി. ഇൗ സമ്മേളനം ബഹിഷ്കരിക്കരുതെന്ന് കോൺഗ്രസിനോടും മറ്റു പ്രതിപക്ഷ പർട്ടികളോടും വീണ്ടും അഭ്യർഥിക്കുകയാണ്. ഇതൊരു പാർട്ടി പരിപടിയെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.എസ്.ടി നിലവിൽ വരുന്ന സമയത്ത് പാർലമെൻറ് സെൻറർ ഹാളിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളത്തിൽ പെങ്കടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അറിയിച്ചിരുന്നു. വ്യാപാരികളുടെ ഉത്കണ്ഠ ബാക്കി നിർത്തി തയാറെടുപ്പുകൾ പൂർത്തിയാക്കാതെയാണ് ജി.എസ്.ടി നടപ്പാക്കുന്നത്. നികുതി പരിഷ്കരണത്തിെൻറ പേരിൽ അർധരാത്രി സെൻട്രൽ ഹാളിൽ പ്രത്യേക ചടങ്ങു വിളിച്ച് ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.