ജി.എസ്.ടി നിരക്ക് പലവട്ടം കുറച്ചത് പാളി –ധനമന്ത്രി
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിരക്ക് വർധനവിെൻറ വ്യക്തമായ സൂചന നൽകി ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി നടപ്പാക്കിയ ശേഷം പലവട്ടം നിരക്ക് കുറച്ചത് നികുതിഘടന വികലമാക്കിയെന്ന് ധനമന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ചില ഉൽപന്ന, സേവനങ്ങളുടെ നികുതി നിരക്ക് കുറക്കുന്ന കാര്യം തീരുമാനിച്ചത് കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലാണ്.
പലവട്ടം കുറച്ചതിെൻറ ഉദ്ദേശ്യം നല്ലതായിരുന്നു. എന്നാൽ, നിരക്ക് കുറച്ചത് ആദ്യമുണ്ടാക്കിയ പരസ്പര ധാരണകളെ മാറ്റിമറിച്ചു. നികുതിഘടന പരിഷ്ക്കരണം ചർച്ച ചെയ്യാൻ ഈ മാസാവസാനം ജി.എസ്.ടി കൗൺസിൽ ചേരാനിരിക്കേയാണ് മന്ത്രിയുടെ പരാമർശം. ക്രോഡീകരിച്ച ജി.എസ്.ടി സമ്പ്രദായം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
ഇത്രയും സ്ലാബുകളുടെ ആവശ്യമില്ല. തുടക്കത്തിൽ മൂന്നു നിരക്കുകളായിരുന്നു ഉദ്ദേശിച്ചത്. ഇപ്പോൾ സങ്കീർണത വളരെ കൂടുതലാണ്. റിട്ടേൺ സമർപ്പിക്കുന്നതിലും സങ്കീർണതയുണ്ട്. റിട്ടേൺ രീതി ലളിതമാക്കിയതും വികലത സൃഷ്ടിച്ചു -ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.