ഉപയോക്താവിന് ഗുണമില്ലെങ്കിൽ ജി.എസ്.ടി ആവശ്യമില്ല –ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഉപയോക്താവിന് ദോഷംചെയ്യുന്നതാണെങ്കിൽ ജി.എസ്.ടിയും അതോടനുബന്ധിച്ച ശബ്ദകോലാഹലങ്ങളും വെറുതെയാണെന്ന് ബോംബെ ഹൈകോടതി. ജി.എസ്.ടി വ്യവസ്ഥകൾമൂലം ചരക്കുകൾ കെട്ടിക്കിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഹരജിക്കാരൻ ഉന്നയിച്ച ആക്ഷേപങ്ങളിൽ വിശദീകരണം തേടിയപ്പോൾ, സമയം വേണമെന്നായിരുന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകെൻറ മറുപടി. ഇതിൽ അസംപൃതി പ്രകടിപ്പിച്ച കോടതി തുടർന്ന് രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. ‘‘ഇതൊന്നും ശരിയായ രീതിയല്ല. ഇത്രയും കൊട്ടിഘോഷിച്ച ഒരു നികുതി വ്യവസ്ഥ മുെമ്പങ്ങും കണ്ടിട്ടില്ല. ഇൗ ആഘോഷങ്ങളിലൊന്നും അർഥമില്ല. ഇൗ സമ്പ്രദായം നികുതിദായകന് സൗകര്യപ്രദമല്ല. ഉപയോക്താവിന് ജി.എസ്.ടി വെബ്സൈറ്റും പോർട്ടലും ഉപയോഗിക്കാനാവുന്നില്ലെങ്കിൽ, പാർലമെൻറിെൻറയും ജി.എസ്.ടി കൗൺസിലിെൻറയും സമ്മേളനങ്ങളെല്ലാം അനാവശ്യമാണ്. നിയമം നടപ്പാക്കേണ്ടവർ ഇനിയെങ്കിലും ഉണർന്നുപ്രവർത്തിക്കുമെന്നാണ് കരുതുന്നത്’’ -കോടതി പറഞ്ഞു. ചരക്ക് ഗതാഗതത്തിന് ആവശ്യമായ ഇ-ഗേറ്റ്വേ ബിൽ വെബ്സൈറ്റിൽനിന്നും എടുക്കാനാവുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.