ജി.എസ്.ടി: കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം –പുല്ലേല നാഗേശ്വര റാവു
text_fieldsകൊച്ചി: വിറ്റുവരവ് നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് കേന്ദ്ര-സംസ്ഥാന നിര്‍വഹണ ഏജന്‍സികളായ സെന്‍ട്രല്‍ എക്സൈസ് കസ്റ്റംസ് ആൻഡ് സര്‍വിസ് ടാക്സും വാണിജ്യനികുതി വകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സെന്‍ട്രല്‍ എക്സൈസ് കസ്റ്റംസ് ആൻഡ് സര്‍വിസ് ടാക്സ് കേരള ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു. ‘ജി.എസ്.ടിയിലേക്കുള്ള മാറ്റവും മുന്നോട്ടുള്ള വഴിയും’ എന്ന വിഷയത്തില്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) കെ.പി.എം.ജിയും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവന്‍ കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്ക് മാറുമ്പോള്‍ കാലാകാലങ്ങളില്‍ നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബിസിനസ് വിപുലീകരിക്കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കും. ജി.എസ്.ടി നടപ്പില്‍ വരുന്നതിന് മുന്നോടിയായി സെൻട്രൽ എക്സൈസ് കസ്റ്റംസ് ആൻഡ് സര്‍വിസ് ടാക്സ് വകുപ്പിെലയും സംസ്ഥാന വാണിജ്യ നികുതി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്ത്തീകരിെച്ചന്നും നാഗേശ്വര റാവു പറഞ്ഞു. വാണിജ്യനികുതി വകുപ്പ് ജി.എസ്.ടിയിലേക്ക് മാറാന്‍ സുസജ്ജമായതായി പ്രത്യേക പ്രഭാഷണം നടത്തിയ വാണിജ്യ നികുതി സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി കമീഷണര്‍ ബസു രാമനാഥന് കാര്‍ത്തിക് അറിയിച്ചു.
70 ശതമാനം പേരും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.എസ്.ടി നടപ്പാക്കുന്ന കാര്യത്തില്‍ കേരളത്തിെൻറ പ്രതിജ്ഞാബദ്ധത പ്രശംസനീയമാണെന്ന് ആമുഖ പ്രഭാഷണത്തിൽ കെ.പി.എം.ജി പരോക്ഷ നികുതി വിഭാഗം മേധാവിയും ഫിക്കിയുടെ ജി.എസ്.ടി കോ ചെയര്‍മാനുമായ സച്ചിന് മേനോന് പറഞ്ഞു. ജി.എസ്.ടി സംസ്ഥാനത്ത് വ്യാപാരസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്മാന് ദീപക് എൽ. അശ്വാനി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.