രാജ്യത്ത് ഇനി ഒറ്റ നികുതി
text_fieldsന്യൂഡൽഹി: ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജി.എസ്.ടി രാജ്യത്ത് നിലവിൽ വന്നു. പാർലമെൻറിെൻറ സെൻറർ ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയും സംയുക്തമായാണ് ജി.എസ്.ടിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ വിവിധ നികുതികൾ എകീകരിച്ച് ഇനി ഒറ്റ നികുതി മാത്രമാണ് നിലവിലുണ്ടാകുക. 70 വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കരണമെന്ന അവകാശവാദത്തോടെ പാർലെമൻറ് മന്ദിരത്തെ ദീപപ്രഭയിൽ മുക്കിയ ആഘോഷമായി മാറ്റിക്കൊണ്ടാണ്, പുതിയ നികുതിഘടന നടപ്പാക്കുന്നതിെൻറ ചടങ്ങ് സർക്കാർ ഒരുക്കിയത്. പ്രധാനമന്ത്രിയാണ് ചടങ്ങിനെ നയിച്ചത്. രത്തൻ ടാറ്റ അടക്കം രാജ്യത്തെ വ്യവസായ പ്രമുഖരെയും വിവിധ തുറകളിലെ പ്രതിഭകളെയും സെൻട്രൽ ഹാളിലേക്ക് ക്ഷണിച്ചിരുന്നു.
ജി.എസ്.ടിയുടെ ചരിത്രം പരാമർശിച്ചായിരുന്നു പ്രത്യേക പാർലമെൻറ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗം. 2002ലാണ് ജി.എസ്.ടിക്കായുള്ള യാത്ര തുടങ്ങുന്നത്. 14 വർഷം നീണ്ടു നിന്ന ഇൗ യാത്രക്കാണ് ഇവിടെ പരിസമാപ്തി കുറിക്കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ജി.എസ്.ടിയുടെ പ്രഖ്യാപനം നടത്താൻ സെൻറർ ഹാളിനേക്കാൾ മികച്ച ഒരു സ്ഥലമില്ലെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ജി.എസ്.ടി നടപ്പിൽ വരുത്തുന്നതിനായി പ്രയത്നിച്ച എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ന് അർധരാത്രി മുതൽ ഇന്ത്യ സുപ്രധാന ചുവടുവെപ്പ് നടത്തുകയാണ്. രാജ്യത്തിെൻറ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണ് ജി.എസ്.ടിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു സർക്കാറിെൻറ മാത്രം നേട്ടമല്ല ഇത്. നികുതി പരിഷ്കാരം കള്ളപ്പണത്തെ ഇല്ലാതാക്കുമെന്നും പുതിയ നികുതി സംവിധാനം കൊണ്ടുള്ള നേട്ടം പാവങ്ങൾക്കാണെന്നും മോദി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നിസ്സഹകരണം നിഴൽ വീഴ്ത്തിയ ചടങ്ങായി പാതിരാ വിളംബരം മാറി. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാതെ ധിറുതി പിടിച്ച് നികുതി പരിഷ്കരണം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.എസ്.പി തുടങ്ങി വിവിധ പാർട്ടികളെ പ്രതിനിധാനം ചെയ്ത് സെൻട്രൽ ഹാളിൽ ആരുമുണ്ടായിരുന്നില്ല. അതേസമയം, ബിഹാറിലെ മഹാസഖ്യത്തെ നയിക്കുന്ന ജനതാദൾ-യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പെങ്കടുത്തു.
70 വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കരണമെന്ന അവകാശവാദത്തോടെ പാർലെമൻറ് മന്ദിരത്തെ ദീപപ്രഭയിൽ മുക്കിയ ആഘോഷമായി മാറ്റിക്കൊണ്ടാണ്, പുതിയ നികുതിഘടന നടപ്പാക്കുന്നതിെൻറ ചടങ്ങ് സർക്കാർ ഒരുക്കിയത്. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എന്നാൽ വിളംബരം അടക്കം, പ്രധാനമന്ത്രിയാണ് ചടങ്ങിനെ നയിച്ചത്. രാജ്യത്തെ വ്യവസായ പ്രമുഖരെയും വിവിധ തുറകളിലെ പ്രതിഭകളെയും സെൻട്രൽ ഹാളിലേക്ക് ക്ഷണിച്ചിരുന്നു.
സ്വാതന്ത്ര്യ പോരാട്ടത്തിെൻറ ദേശാഭിമാനമുണർത്തുന്ന അർധരാത്രി സമ്മേളനങ്ങൾക്ക് മൂന്നുവട്ടം വേദിയായിട്ടുള്ള സെൻട്രൽ ഹാളിൽ, ആശങ്കകൾ ബാക്കിനിർത്തുന്ന നികുതിപരിഷ്കരണത്തിെൻറ പ്രഖ്യാപന ചടങ്ങുകൾ രാത്രി 11നാണ് തുടങ്ങിയത്. അതിൽ പെങ്കടുക്കാനെത്തിയ രാഷ്്ട്രപതിയെ പ്രധാനമന്ത്രിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കം കേന്ദ്രമന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ജി.എസ്.ടിയെക്കുറിച്ച് ആമുഖഭാഷണം പ്രധാനമന്ത്രി നടത്തിയപ്പോൾ, തൊട്ടുപിന്നാലെ രാഷ്ട്രപതിയുടെ ആശീർവാദ പ്രസംഗം നടന്നു. രാത്രി 12 കഴിഞ്ഞ സെക്കൻഡിലായിരുന്നു പുതിയ നികുതിയുടെ ഒൗദ്യോഗിക വരവറിയിപ്പ്.
ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന ചരക്കുകൾക്ക് ഇൗടാക്കിവന്ന 17 ഇനം നികുതികൾ എടുത്തു കളഞ്ഞുകൊണ്ടാണ് ജി.എസ്.ടി പ്രാബല്യത്തിലായത്. എക്സൈസ്, വിൽപന, വാറ്റ്, ഒക്ട്രോയ്, ആഡംബര, വിനോദ നികുതികൾ ഇതിൽ ഉൾപ്പെടുന്നു. ഒരു രാജ്യം, ഒറ്റ നികുതിയെന്ന സന്ദേശം നൽകുന്ന ജി.എസ്.ടി പൂജ്യം, അഞ്ച്, 12,18, 28 എന്നീ സ്ലാബുകളിലായി നടപ്പാക്കുേമ്പാൾ തന്നെ സർക്കാറിന് കൂടുതൽ വരുമാനം നൽകുന്ന മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയവ ജി.എസ്.ടിക്കു പുറത്താണ്. ആഡംബര വസ്തുക്കൾക്കും പുകയില പോലുള്ള ദുർഗുണ ഉൽപന്നങ്ങൾക്കും അധിക സെസ് ഇൗടാക്കുകയും ചെയ്യും. മികച്ച നികുതി രീതി, ബജറ്റ് കമ്മി കുറയാൻ പോകുന്നു, മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ രണ്ടു ശതമാനം വളർച്ചയുണ്ടാകും, സംസ്ഥാനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടും തുടങ്ങിയ പ്രതീക്ഷകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.